Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
ഉണ്ട് മുപ്പത് വയസ്സിന് അടുത്ത് പ്രായം എന്ന് പറഞ്ഞപ്പോൾ ആദിത്യൻ ആദ്യം വന്ന സെർച്ച് റിസൾട്ടിൽ ഞെക്കി. അതിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു. ആദിത്യൻ അതിൽ അമർത്തി ഫോട്ടോ വലുതാക്കി.
"ഇത് അയാൾ ആണോ?." അവളെ ഫോൺ കാണിച്ച് കൊണ്ട് ആദിത്യൻ ചോദിച്ചു. സ്വപ്ന തല ആട്ടുന്നതിന് മുൻപ് തന്നെ അവളുടെ മുഖം വിവർണമായപ്പോൾ ആദിത്യന് അത് അയാൾ തന്നെ ആണ് എന്ന് മനസ്സിലായി.
"എനിക്ക് തോന്നി." ആദിത്യൻ പറഞ്ഞു. അവൻ ഫോട്ടോ ചെറുതാക്കിയതിന് ശേഷം മുൻപത്തെ സ്ക്രീനിലേക്ക് പോയി. അവൻ ആ പേജ് താഴേക്ക് ഓടിച്ച് വായിച്ച് കൊണ്ട് അവളെ വിളിച്ചു. "സ്വപ്ന?."
"എന്താ?." സ്വപ്ന ഏതോ ലോകത്തിൽ എന്ന പോലെ വിളി കേട്ടു. അവളുടെ ശബ്ദത്തിൽ ഉള്ള വിറയൽ ആദിത്യന് മനസ്സിലായി.
"വില്യം ഇന്നലെ എന്താണ് ചെയ്തത് എന്ന് നിനക്ക് അറിയണോ?. അവൻ മാളിൽ അവന്റെ കുട്ടികളുടെ കൂടെ പോയപ്പോൾ?. നീ തന്നെ അയാളുടെ ഫേസ്ബുക്ക് പേജ് ഒന്ന് നോക്ക്." അവളുടെ നേരെ ഫോൺ നീട്ടി കൊണ്ട് ആദിത്യൻ പറഞ്ഞു.
അവളുടെ കൈയ്യിൽ നിന്ന് ഫോൺ താഴേക്ക് വീഴാൻ പോയി. അവളുടെ കൈകൾ വിറക്കുക ആയിരുന്നു. അവൾക്ക് ഫോണിന്റെ സ്ക്രീനിലേക്ക് നോക്കാൻ തന്നെ പേടി ആയിരുന്നു. സ്വപ്ന ആദിത്യനെ തന്നെ നോക്കി ഇരുന്നു. അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ച് നിന്നിരുന്നു.
"സ്വപ്ന അയാൾ മരിച്ചിട്ടില്ല ജീവനോടെ തന്നെ ഉണ്ട്." ആദിത്യൻ ഉറപ്പിച്ച് പറഞ്ഞു. "നീ ആരെയും കൊന്നിട്ടില്ല."
"എന്ത്?. പക്ഷെ?." സ്വപ്ന സ്ക്രീനിലേക്ക് തുറിച്ച് നോക്കി ഇരുന്ന് കൊണ്ട് ചോദിച്ചു. "അയാൾ . .
💬 Comments
View all comments