0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.3K
. ." "അയാൾ ജീവനോടെ ഉണ്ട് സ്വപ്ന." ആദിത്യൻ അവളെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു. "നീ ആരെയും കൊന്നിട്ടില്ല. അയാൾക്ക് എന്തായാലും ശവ കല്ലറയിൽ ഇരുന്ന് കൊണ്ട് ഫേസ്ബുക്കിൽ അയാളുടെ ഫോട്ടോ ഇടാൻ പറ്റില്ല എന്ന് എനിക്ക് ഉറപ്പാണ്." "ഇത് ശെരിക്കും സത്യമാണോ?. വേറെ ആരെങ്കിലും അയാളുടെ അകൗണ്ടിൽ കയറി ഫോട്ടോ ഇടുന്നത് ആണെങ്കിലോ?. ഇത് ഏതെങ്കിലും തരത്തിൽ ഉള്ള കളിപ്പിക്കൽ ആണെങ്കിലോ?." സ്വാപ്ന വിശ്വാസം വരാതെ സ്‌ക്രീനിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
"ഇത് കളിപ്പിക്കാൻ വേണ്ടി ഇട്ടത് ആണെങ്കിൽ അയാൾ ഇന്നലെ അയാളുടെ കുട്ടികളുടെ കൂടെ മാളിൽ നിന്ന് ഉള്ള ഫോട്ടോ എങ്ങനെ ഇട്ടു എന്ന് എനിക്ക് അറിയണം." ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. "നിന്നെ ഇപ്പോൾ പോലീസ് ഒന്നും തിരയുന്നില്ല സ്വപ്ന." "ഞാൻ . . . ." സ്വപ്ന വിതുമ്പി കൊണ്ട് സ്‌ക്രീനിലേക്ക് നോക്കി വാക്കുകൾ കിട്ടാതെ പറഞ്ഞു. "ശെരി നമ്മൾ തിരിച്ച് പോയതിന് ശേഷം ഞാൻ അഡ്വക്കേറ്റ് പ്രഭാകരനെ കൊണ്ട് ആരും അറിയാത്ത രീതിയിൽ ഒന്ന് അന്വേഷിപ്പിക്കാം. അദ്ദേഹം വിവരങ്ങൾ എല്ലാം കണ്ട് പിടിച്ച് നമ്മളെ അറിയിക്കും. അത് പോരെ?." ആദിത്യൻ ചോദിച്ചു. "ഇത് എന്തെങ്കിലും രീതിയിൽ തെറ്റ് പറ്റിയത് ആണെങ്കിലോ?." സ്വപ്ന വിഷമത്തോടെ ചോദിച്ചു. "എൽദോ നിന്നെ പറ്റിച്ച് കാര്യം സാധിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു എന്ന് എനിക്ക് ഉറപ്പാണ്." ആദിത്യൻ ഉറപ്പിച്ച് പറഞ്ഞു. "നമ്മൾ രണ്ട് പേരെയും അയാൾ പറ്റിക്കുക ആണ്." "എനിക്ക് ഇപ്പോൾ ദേഷ്യം തോന്നേണ്ടത് ആണ് എന്ന് എനിക്ക് അറിയാം പക്ഷെ എനിക്ക് ഇപ്പോൾ

💬 Comments

View all comments