Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
ആശ്വാസം ആണ് തോനുന്നത്. പിന്നെ ഇത് സത്യം തന്നെ ആണോ എന്ന് എനിക്ക് സംശയവും ഉണ്ട്." സ്വപ്ന ഒരു ചെറിയ ആശ്വാസത്തോടെ ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു.
"നമുക്ക് ഈ എൽദോയുടെ പദ്ധതികൾ എല്ലാം പൊളിക്കണം. അത് കൊണ്ട് ഇനി മുൻപോട്ട് പോകാൻ എനിക്ക് നിന്റെ സഹായം ആവശ്യം ആണ് സ്വപ്ന." ആദിത്യൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
"എൽദോയുടെ പദ്ധതികൾ പൊളിക്കാനോ?." സ്വപ്ന പേടിയോടെ ചോദിച്ചു.
"അതെ." ആദിത്യൻ തല ആട്ടി കൊണ്ട് പതിയെ പറഞ്ഞു. വെറും ഒരു ഇന്റർനെറ്റ് സെർച്ച് കൊണ്ട് സ്വപ്ന തന്റെ വരുതിയിൽ വന്നു എന്ന് ആദിത്യന് ഉറപ്പായിരുന്നു. എൽദോയുടെ കളികൾ മുൻകൂട്ടി അറിയാൻ ഇവളെ ഉപയോഗിക്കാം എന്ന് ആദിത്യൻ മനസ്സിൽ കണക്ക് കൂട്ടി. "ഞാനും പ്രിയയും അടുക്കുന്നത് തടയാൻ വേണ്ടി ആണ് എൽദോ നിന്നെ എന്റെ അടുത്തേക്ക് പറഞ്ഞ് വിട്ടത് എന്ന് നീ സമ്മതിച്ച കാര്യം ആണ്. ശെരിയല്ല?."
"അതെ കുറെ ഒക്കെ ശെരിയാണ്." സ്വപ്ന തല ആട്ടി കൊണ്ട് പറഞ്ഞു.
"അപ്പോൾ എൽദോ എന്റെ സ്യൂട്ടിൽ ഒളി ക്യാമറയും മൈക്കും വച്ചിട്ട് ഉണ്ട് എന്ന കാര്യം ഉറപ്പാണ്. " ആദിത്യൻ ഉറക്കെ ചിന്തിച്ച് കൊണ്ട് പറഞ്ഞു. "അയാളുടെ സ്യൂട്ടിൽ CCTV സംവിധാനം വല്ലതും ഉണ്ടോ?. ആരും കയറാത്ത വേറെ ഓഫീസ് വല്ലതും ഉണ്ടോ?. അങ്ങനെ എന്തെങ്കിലും?."
സ്വപ്ന ഒന്ന് ആലോജിച്ചതിന് ശേഷം പെട്ടെന്ന് പറഞ്ഞു. "അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അയാളുടെ സീക്രെട്ട് ബങ്കറിൽ ആയിരിക്കും വച്ചിട്ട് ഉണ്ടാവുക."
ഇത് കേട്ട് ആദിത്യൻ കണ്ണുകൾ
💬 Comments
View all comments