Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
തുറിച്ച് കൊണ്ട് ചോദിച്ചു. "നീ ഇപ്പോൾ എന്താ പറഞ്ഞത്?."
"അത് അയാളുടെ സെക്രെറ്റ് ബങ്കറിൽ ആയിരിക്കും ഉണ്ടാവുക എന്ന്." സ്വപ്ന ആദിത്യനെ സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു. "അയാൾക്ക് അങ്ങനെ ഒരു ഗുഹ പോലെ ഒരു ഇടം ഉണ്ട്. മിക്ക രാത്രി കളിലും അയാൾ അതിന്റെ ഉള്ളിലേക്ക് പോയി അപ്രത്യക്ഷം ആവാറുണ്ട്. അത് അടുക്കളയുടെ അടിയിൽ ആണെന്ന് ആണ് എനിക്ക് തോന്നുന്നത്." സ്വപ്ന ചുമൽ കൂച്ചി കൊണ്ട് ചോദിച്ചു. "അത് പ്രാധാന്യം ഉള്ള സ്ഥലമാണോ?."
ആദിത്യന് അവളെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കണം എന്ന് തോന്നി. അവൾ സേഫ് റൂം ഉണ്ടെന്ന് ഉറപ്പ് പറഞ്ഞത് മാത്രമല്ല അത് എവിടെ ആണ് ഉള്ളത് എന്ന് കൂടി പറഞ്ഞു.
"നീ അതിനെ കുറിച്ച് നിനക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം എന്നോട് പറ. അയാളുടെ ഈ സെക്രെറ്റ് ബങ്കറിനെ കുറിച്ച്." ആദിത്യൻ ആവേശത്തോടെ ചോദിച്ചു.
"ശെരി അയാളുടെ വിചാരം അത് വലിയ രഹസ്യം ആണെന്ന് ആണ്. അയാൾ സാൻഡ്‌വിച്ച് കഴിക്കാൻ അടുക്കളയിലേക്ക് പോകുമ്പോൾ മിക്ക ദിവസവും അയാൾ സീക്രെട്ട് ബങ്കറിലേക്ക് പോകും. മിക്ക സ്റ്റാഫുകൾക്കും അതിനെ കുറിച്ച് അറിയാം പക്ഷെ ആരും അതിന്റെ അകത്ത് കയറിയിട്ടില്ല." സ്വപ്ന വിശദീകരിച്ച് കൊണ്ട് പറഞ്ഞു.
"അതിന്റെ വാതിൽ എവിടെ ആണെന്ന് നിനക്ക് അറിയാമോ?." ആദിത്യൻ ആകാംഷയോടെ ചോദിച്ചു.
സ്വപ്ന ചിരിച്ച് കൊണ്ട് പറഞ്ഞു. "അത് കണ്ട് പിടിക്കാൻ വളരെ എളുപ്പം ആണ്. അയാൾ പതുങ്ങി വെയിസ്റ്റുകൾ വച്ചിരിക്കുന്ന കോർട്യാർഡിലേക്ക് പോകും. അവിടെ ഉള്ള പെയിസ്ട്രി അടുക്കള വാതിലിൽ ഒരു കോഡ് ടൈപ്പ് ചെയ്യും അപ്പോൾ
💬 Comments
View all comments