Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
പറഞ്ഞു.
"ഇത് എങ്ങനെ ആണ് പരിഹായിക്കാൻ പോകുന്നത് ആദിത്യ?." സ്വപ്ന വിഷമത്തോടെ ചോദിച്ചു. "താങ്കൾക്ക് അയാളെ അറസ്റ്റ് ചെയ്യിക്കാൻ പറ്റുമോ?."
"എനിക്ക് അറിയില്ല പക്ഷെ അയാളെ എന്ത് ചെയ്യാൻ പറ്റും എന്ന് ഞാൻ കണ്ട് പിടിക്കും." ആദിത്യൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
"താങ്കൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിലോ?." സ്വപ്ന അവനെ നോക്കി കൊണ്ട് ഗൗരവത്തോടെ ചോദിച്ചു.
അയാളെ തടുക്കാനായി ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ അവസാനം എന്ത് ചെയ്യേണ്ടി വരും എന്ന് ആലോചിച്ചപ്പോൾ ആദിത്യൻ അസ്വസ്ഥനായി. ഇവിടെ തന്റെ ഭാവി മാത്രമല്ല പ്രേശ്നത്തിൽ ആകുന്നത് തന്റെ പെങ്ങമ്മാരുടെയും പ്രിയയുടെയും സ്വപ്നയുടെയും ഭാവി അയാളെ വെറുതെ വിട്ടാൽ പ്രേശ്നത്തിൽ ആകും.
"ഈ സ്വർഗ്ഗത്തിൽ സന്തോഷത്തോടെ ഒരു ആഴ്ച്ച നിൽക്കാൻ സമ്മതിക്കില്ല." ആദിത്യൻ മുരണ്ട്‍ കൊണ്ട് പറഞ്ഞു.
അപ്പോഴേക്കും ഹെലികോപ്റ്റർ ദ്വീപിലേക്ക് തിരിച്ച് എത്തിയിരുന്നു. ആകെ തളർന്ന പോലെ ആദിത്യൻ പ്രധാന വീട്ടിലേക്ക് നടന്നു പക്ഷെ അവൻ മനസ്സ് കൊണ്ട് സന്തോഷിക്കുക ആയിരുന്നു. സ്വപ്നയിൽ നിന്ന് അവൻ പ്രതീക്ഷിച്ചതിനെ കാൾ കൂടുതൽ വിവരങ്ങൾ കിട്ടി. എൽദോ അവളെ ഭീക്ഷണിപ്പെടുത്തിയതിനും കാമ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചതും മാത്രം കാണിച്ചാൽ അയാൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റും എന്ന് ആദിത്യന് ഉറപ്പായിരുന്നു.
ഇപ്പോൾ ആദിത്യന് ദ്വീപിൽ മറ്റൊരു സുഹൃത്തിനെ കൂടി കിട്ടി. എൽദോ രണ്ട് മുഖം ഉള്ള ഒരു ചെന്നായ് ആണെന്ന് ആദിത്യന് മനസ്സിലായി. സേഫ് റൂം ഇവിടെ ഉണ്ടെന്ന് ഉറപ്പിക്കുക മാത്രമല്ല അത് എവിടെ ആണ് ഉള്ളത് എന്നും അതിലേക്ക് എങ്ങനെ കയറാം എന്നും സ്വപ്നയിൽ നിന്ന് മനസ്സിലായി. ഇപ്പോൾ അറിഞ്ഞ വിവരങ്ങൾ എത്രയും പെട്ടെന്ന് റോക്കിയെ അറിയിക്കണം മാത്രമല്ല എൽദോയെ പിന്തുടർന്ന് സേഫ് റൂമിലേക്ക് കയറാൻ ഉള്ള കോഡും കണ്ട് പിടിക്കാൻ പറയണം.
ആദ്യം മുറിയിലേക്ക് പോയി ഷവറിലോ ബാത്ടബ്ബിലോ ഒന്ന് കുളിക്കണം. പറ്റുമെങ്കിൽ പ്രിയയുമായി ഉണ്ടാവാൻ സാധ്യത
💬 Comments
View all comments