Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
അവളെ ബാൽക്കണിയിലേക്ക് തന്നെ വലിച്ചപ്പോൾ അവൾ ചോദിച്ചു. "നിനക്ക് ജാക്കറ്റ് വേണ്ടേ?."
"നിന്റെ ആശയം എനിക്ക് ഇഷ്ട്ടമായി പക്ഷെ എന്റെ കൂട്ടുകാർ അത് മനസ്സിലാക്കി എന്നെ കളിയാക്കി കൊല്ലും." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. അവൻ മേശയുടെ മുകളിൽ നിന്ന് സിഗററ്റ് എടുത്ത് മടിച്ച് നിൽക്കുന്ന പ്രിയയെയും കൂട്ടി കൊണ്ട് താഴേക്ക് പോയി. അവളുടെ ഇപ്പോഴത്തെ ഒരു സാധാരണ പെൺകുട്ടിയിലേക്ക് ഉള്ള രൂപമാറ്റം ആദിത്യൻ ശെരിക്കും ആസ്വദിച്ചു.
രാത്രി ഭക്ഷണം എപ്പോഴത്തെയും പോലെ അതി ഗംഭീരം ആയിരുന്നു. ജോളിയും അരവിന്ദും ആദിരയുടെ ഇരു വശങ്ങളിലും ഇരിക്കുക ആയിരുന്നു. നയൻ ആദിത്യനെയും ആദിയയെയും അതിശയിപ്പിച്ച് കൊണ്ട് അരവിന്ദിന്റെ ഒരു വശത്ത് ആണ് ചെന്ന് ഇരുന്നത്. ജേക്കബ് ജോളിയുടെ എതിർ വശത്ത് ഇരുന്നു. ജോളിയും ജേക്കബും ഓരോ കാര്യങ്ങൾ പറഞ്ഞ് തർക്കിച്ച് കൊണ്ട് ഇരുന്നു. ജേക്കബ് അവനെ വളക്കാൻ ശ്രെമിക്കുക ആണ് എന്ന് ജോളി പറഞ്ഞു. ജോളി കാണാൻ അത്ര സുന്ദരൻ അല്ലാത്തത് കൊണ്ട് ജേക്കബിന് താല്പര്യം ഇല്ല എന്ന് അയാൾ പറഞ്ഞു.
അവർ രണ്ട് പേരുടെയും ചൊറിയൽ കേൾക്കാൻ നല്ല രസമായിരുന്നു. അതിന്റെ ഇടക്ക് നയനും അരവിന്ദും തമ്മിൽ താല്പര്യം പ്രകടിപ്പിക്കാൻ തുടങ്ങി പിന്നെ പ്രിയയുടെ പെരുമാറ്റവും എല്ലാം ആദിത്യൻ ശെരിക്കും ആസ്വദിക്കുക ആയിരുന്നു.
എട്ട് മാണി കഴിഞ്ഞപ്പോൾ ആദിത്യൻ റോക്കിയെ കാണാൻ പോയി. അയാൾ അവന് വേണ്ടി ബോട്ട് ജെട്ടിയിൽ കാത്ത് നിൽക്കുക ആയിരുന്നു. അവർ ഒരു ബോട്ടിൽ കയറി കുറച്ച് ദൂരം ഓടിച്ച് പോയതിന് ശേഷം വേഗം സംസാരിച്ചു. സേഫ് ഹൗസിന്റെ വാതിൽ എവിടെ ആണെന്നും സ്വപ്നയെ കൊണ്ട് എൽദോ ഉദ്ദേശിച്ച കാര്യങ്ങളും ആദിത്യൻ റോക്കിയോട് പറഞ്ഞു.
റോക്കി ആദിത്യനെ സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞും സേഫ് റൂം കണ്ട് പിടിച്ച് അവിടെ ആദിത്യനും അവന്റെ പെങ്ങമ്മാർക്കും എതിരെ ഉള്ള തെളിവുകൾ
💬 Comments
View all comments