Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
നശിപ്പിച്ച് കഴിഞ്ഞാൽ എൽദോയെ എന്ത് ചെയ്യണം എന്ന തീരുമാനം പെട്ടെന്ന് എടുക്കണം എന്ന് റോക്കി ആദിത്യനോട് പറഞ്ഞു. ആദിത്യൻ എന്ത് തീരുമാനം എടുത്താലും എൽദോയെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന് റോക്കി പറഞ്ഞു.
ആദിത്യൻ തല ആട്ടി കൊണ്ട് സമ്മതിച്ചു അവൻ ഇതെല്ലം കേട്ട് ആകെ പരവശനായി. സേഫ് ഹൗസിലേക്ക് കടക്കാൻ ഉള്ള വഴി കണ്ട് പിടിക്കാൻ ശ്രെമിക്കാം എന്നും നാളെ രാവിലെ കാണാം എന്നും പറഞ്ഞ് അവർ സംസാരം അവസാനിപ്പിച്ച് തിരിച്ച് ബോട്ടും കൊണ്ട് ജെട്ടിയിലേക്ക് പോയി.
ആദിത്യൻ നടന്ന് കൊണ്ട് ഇപ്പോൾ ഉള്ള പ്രേശ്നങ്ങളെ കുറിച്ച് ചിന്തിച്ച് അസ്വസ്ഥൻ ആയി ആണ് തിരിച്ച് പ്രധാന വീട്ടിലേക്ക് ഏത്തിയത്.
അവൻ അവിടെ എത്തിയപ്പോൾ ജോളി നന്ദിനിയുടെ ഒരു പടം വരക്കുക ആയിരുന്നു. അവൾ ഇടക്ക് അത് കാണാൻ ചെന്നപ്പോൾ മുഴുവൻ കഴിയാതെ കാണിച്ച് കൊടുക്കില്ല എന്ന് ജോളി പറഞ്ഞു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ആദിത്യന് ഒരു രൂപം ഉണ്ടായിരുന്നു അത് കൊണ്ട് അവൻ പ്രിയയോട് പടം കാണുമ്പോൾ നന്ദിനിയുടെ മുഖ ഭാവം ശ്രെദ്ധിക്കാൻ പറഞ്ഞു. വിജാരിച്ച പോലെ തന്നെ ജോളി വരച്ച പടം കാണിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നവർ എല്ലാം പൊട്ടി ചിരിച്ചു. ഒരു ഡ്രിങ്കും കുടിച്ച് ബിക്കിനി ഇട്ട് നിൽക്കുന്ന ഗാർഫീൽഡ് എന്ന പൂച്ചയുടെ തലക്ക് പകരം നന്ദിനിയുടെ തല വരച്ച് വച്ചിരിക്കുക ആയിരുന്നു. നന്ദിനിക്ക് അത് ശെരിക്കും ഇഷ്ട്ടമായി അവൾക്ക് അത് സൂക്ഷിച്ച് വയ്ക്കാൻ വേണമെന്ന് പറഞ്ഞു. ആദിയ അത് അവൾക്ക് ഫ്രെയിം ചെയ്ത് കൊടുക്കാം എന്ന് ഉറപ്പ് നൽകി.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം ആദിത്യൻ ഒരു സിഗററ്റ് വലിക്കാനായി കസേര പുറകിലേക്ക് നീക്കി. പ്രിയയും അവന്റെ കൂടെ കസേര പുറകിലേക്ക് നീക്കിയപ്പോൾ ആദിത്യൻ ആശ്ചര്യത്തോടെ അവളെ നോക്കി. പ്രിയ കൈയ് കൊണ്ട് ആദിത്യന്റെ കൈയ്യിൽ കോർത്ത്
💬 Comments
View all comments