Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
കഴിഞ്ഞ് ആദിത്യനെ അത്ഭുതപ്പെടുത്തി കൊണ്ട് പ്രിയ ചുറ്റും ഒന്ന് കണ്ണോടിച്ചതിന് ശേഷം അവന്റെ കവിളിൽ ഒരു ചുടു ചുംബനം നൽകി.
ആദിത്യൻ പ്രിയയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് വിളിച്ചു. "ഐടി കള്ളി പെണ്ണെ."
"ഇങ്ങനെ ഉള്ള കാര്യം വരുമ്പോൾ ഞാൻ ശെരിക്കും ഒരു കള്ളി പെണ്ണ് തന്നെ ആണ്." പ്രിയ ആദിത്യനെ ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു. "നീ സിഗററ്റ് വലിച്ച് കഴിഞ്ഞ് അകത്തേക്ക് വാ എനിക്ക് തോനുന്നത് ഞങ്ങൾ നിന്റെ അടുത്ത ആഴ്ച്ചത്തേക്ക് ഉള്ള സമയ ക്രമം ശെരിയാക്കി കഴിഞ്ഞു എന്നാണ്."
"നല്ല കാര്യം ഞാൻ ഇപ്പോൾ വരാം." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
പ്രിയ ആദിത്യന്റെ കവിളിൽ ഒരു ഉമ്മ കൂടി കൊടുത്ത് കൊണ്ട് പെട്ടെന്ന് ഓടി അകത്തേക്ക് പോയി.
താഴെ നിന്ന് ജോളിയുടെ ശബ്ദം കേട്ടപ്പോൾ ആദിത്യൻ ബാൽക്കണിയിൽ നിന്ന് താഴേക്ക് എത്തി നോക്കി. ആദിത്യൻ ജീവിതത്തിൽ ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും അരോചകമായ ഒരു നിക്കറും ഇട്ട് കൊണ്ട് ജോളി അവിടെ നിൽക്കുക ആയിരുന്നു. കയ്യിൽ കിട്ടിയ എല്ലാ തരം കഷണം തുണികൾ വച്ച് തുന്നി ഉണ്ടാക്കിയ പോലെ ഉള്ള ഒരു നിക്കർ ആയിരുന്നു അത്.
ആദിത്യൻ തല കുടഞ്ഞ് കൊണ്ട് ജോളി പൂളിലേക്ക് എടുത്ത് ചാടുന്നത് കണ്ടപ്പോൾ പറഞ്ഞു. "അവൻ ഇങ്ങനെ പോയാൽ എന്നെ കൊണ്ട് വെള്ളം കുടിപ്പിക്കും."
LA യിൽ പോകുമ്പോൾ ഉള്ള സമയ ക്രമം ഇപ്പോൾ കുറച്ചോക്കെ മയപ്പെട്ടിട്ട് ഉണ്ട്. എന്നാലും ഒരാഴ്ച്ച നിന്ന് തിരിയാൻ സമയം ഉണ്ടാവില്ല. പ്രിയയും ലക്ഷ്മിയും അതിൽ ചിലയിടങ്ങളിൽ 'ഫ്‌ളോട്ട്' എന്ന് എഴുതി ഇരിക്കുന്നത് കണ്ട് ആദിത്യന് കുറച്ച് ആശ്വാസം തോന്നി. അവൻ അത് പ്രോജക്റ്റ് മാനേജ്മെന്റിൽ കേട്ട ഒരു വാക്കാണ്. ജോലിക്ക് ഇടയിൽ സംഭവിക്കാവുന്ന അപ്രതീക്ഷിതമായ തടസങ്ങളും താമസങ്ങളും അതിജീവിക്കാൻ വേണ്ടി കുറച്ച് സമയം മാറ്റി വയ്ക്കുന്നതിന് വേണ്ടി ആണ് ആ വാക്ക് ഉപയോഗിക്കുന്നത്.
അവർ മൂന്ന് പേരും ആ സമയ ക്രമം ഒരു മണിക്കൂറിന് മുകളിൽ ഇരുന്ന് ചർച്ച ചെയ്തു. എല്ലാം കഴിഞ്ഞപ്പോൾ അടുത്ത ആഴ്ച്ചയിൽ ചെയ്ത്
💬 Comments
View all comments