Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
അത്ഭുതം ആണല്ലോ." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. താൻ മനസ്സിൽ നല്ല സുന്ദരി ആണെന്ന് കരുതുന്ന ഒരു പെൺകുട്ടിയുടെ കൂടെ നേരിൽ കണ്ട് സംസാരിക്കാൻ പറ്റും എന്ന ചിന്ത ആദിത്യനെ വളരെ അധികം സന്തോഷിപ്പിച്ചു.
"അത്ഭുതമോ എന്തോ ആയിക്കോട്ടെ ഞങ്ങൾ ഇത് മുൻപോട്ട് കൊണ്ട് പോകുന്നതിൽ നിനക്ക് താല്പര്യം ഉണ്ടോ?." പ്രിയ അവൻ പറഞ്ഞത് കാര്യമാക്കാതെ ചോദിച്ചു.
"നമ്മളുടെ മ്യൂസിക് കമ്പനിക്കും പ്രൊഡക്ഷൻ കമ്പനിക്കും ഇതിൽ നിന്ന് ലാഭം ഉണ്ടാക്കാൻ പറ്റുമെങ്കിൽ എനിക്ക് ഒരു എതിർപ്പും ഇല്ല." ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു.
"അപ്പോൾ . . . . അത് ഉറപ്പിച്ചു." ലക്ഷ്മി പറഞ്ഞു. "അടുത്തത് ഞങ്ങൾ താങ്കളുടെ സമയ ക്രമത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. LA യിൽ എത്തിയതിന് ശേഷം ഉച്ചക്ക് താങ്കൾക്ക് ഒരു ഫോട്ടോ ഷൂട്ട് ഉണ്ട്. ഞങ്ങൾ അന്വേഷിച്ചപ്പോൾ ചാർലോറ്റെ സുള്ളിവൻ ഒരു നല്ല ഫോട്ടോഗ്രാഫർ കൂടി ആണെന്ന് അറിയാൻ കഴിഞ്ഞു. താങ്കളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിന് വേണ്ടി നമ്മളുടെ സ്റ്റൈൽ മാഗസിൻ താങ്കളെ കുറിച്ച് അതിൽ ഒരു ഫീച്ചർ തയ്യാറാക്കാൻ പോവുകയാണ്. അതിന്റെ ആവശ്യത്തിന് വേണ്ടി താങ്കളുടെ ഫോട്ടോ എടുക്കുന്നതിന് ആയി താല്പര്യം ഉണ്ടോ എന്ന് ഞങ്ങൾ അവളോട് ചോദിച്ചിട്ടുണ്ട്."
"ഒരു നിമിഷം നിങ്ങൾ ഇപ്പോൾ എന്താ പറഞ്ഞത്?." ആദിത്യൻ പെട്ടെന്ന് കേട്ടപ്പോൾ കാര്യങ്ങൾ ശെരിക്കും മനസ്സിലാവാതെ ചോദിച്ചു.
"അവൾ ഇത് വരെ ഒരു തീരുമാനം അറിയിച്ചിട്ടില്ല." ലക്ഷ്മി തുടർന്ന് പറഞ്ഞു. "ഇന്ന് എന്തായാലും അവളുടെ തീരുമാനം നമുക്ക് അറിയാൻ പറ്റും."
"ദൈവമേ അപ്പോൾ എനിക്ക് അവളുടെ കൂടെ ഒരു
💬 Comments
View all comments