0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

"അപ്പോൾ ഇതാണോ അവളോട് എനിക്ക് ഒന്ന് സംസാരിക്കാൻ വേണ്ടി നിങ്ങൾ കണ്ട് പിടിച്ച ഉപായം?. നല്ലൊരു തുക ചിലവാക്കി അവളുടെ പെങ്ങളെ നമ്മളുടെ റെക്കോർഡിങ് കമ്പനിയിൽ പാടിക്കുക പിന്നെ വീണ്ടും കുറെ പണം ചിലവാക്കി നമ്മളുടെ പ്രൊഡക്ഷൻ കമ്പനിയെ കൊണ്ട് അവളുടെ ഡോക്യുമെന്ററി എടുക്കുക. ഇതെല്ലം എനിക്ക് അതിനിടക്ക് കയറി വന്ന് അവളോട് ഒരു ഹലോ പറയാൻ വേണ്ടി ആണോ?." ആദിത്യൻ അരോചകത്തോടെ ചോദിച്ചു.

ലക്ഷ്മി തല ആട്ടി കൊണ്ട് പറഞ്ഞു. "അവിടെ വച്ച് താങ്കൾ അവർ രണ്ട് പേരെയും താങ്കളുടെ LA യിൽ ഉള്ള വീട്ടിൽ വച്ച് നടത്താൻ പോകുന്ന പാർട്ടിയിലേക്ക് ക്ഷേണിക്കുന്നു. പാർട്ടിയിൽ അവളുടെ പെങ്ങളെ കൊണ്ട് പാടിക്കുന്നു. അവിടെ നിന്ന് നിങ്ങളുടെ ബന്ധം എങ്ങനെ മുൻപോട്ട് പോകും എന്ന് നമുക്ക് നോക്കാം."

"അവളൂടെ കൂടെ വെറുതെ ഒന്ന് സംസാരിക്കുന്നതിന് വേണ്ടി ഇത്ര അധികം പണം ചെലവഴിക്കേണ്ട വല്ല ആവശ്യംവും ഉണ്ടോ?." ആദിത്യൻ തനിക്ക് ഇങ്ങനെ ഒരു നീക്കത്തോട് താല്പര്യം ഇല്ല എന്ന സൂചന കൊടുത്ത് കൊണ്ട് അവരോട് തുറന്ന് ചോദിച്ചു.

"നമ്മളുടെ റെക്കോർഡ് കമ്പനിക്ക് ഇതിൽ നിന്ന് ലാഭം ഉണ്ടാക്കാൻ പറ്റില്ല എങ്കിൽ അവർ അത് നമ്മളോട് തുറന്ന് പറയുമായിരുന്നു. പിന്നെ ഡോക്യുമെന്ററി എടുക്കുന്നത് ഒരു നല്ല തീരുമാനം തന്നെ ആണ്." പ്രിയ ഇടക്ക് കയറി കൊണ്ട് പെട്ടെന്ന് പറഞ്ഞു. "നീ ഇതിനോട് താല്പര്യം പ്രേകടിപ്പിച്ചില്ലെങ്കിലും ഇതെല്ലാം നീ ഇല്ലാതെയും മുൻപോട്ട് പോവുക തന്നെ ചെയ്യും." പ്രിയ ഗൗരവത്തോടെ പറഞ്ഞു.

"അപ്പോൾ അത് കൊണ്ട് നമ്മൾക്ക് ലാഭമേ ഉണ്ടാവുകയുള്ളു. ദൈവമേ ഇത് ശെരിക്കും

💬 Comments

View all comments