Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
പറഞ്ഞു. "ശെരി . . . . ഏവ ഗ്രീൻ ഫ്രാൻസിൽ ആണ്. അവൾ കുറച്ച് വിശ്രമ സമയം കണ്ടെത്തി ഒരു വിനോദ യാത്രക്ക് വേണ്ടി പോയിരിക്കുക ആണ്. അത് കൊണ്ട് അവളെ ഇപ്പോൾ ഡേറ്റിങ്ങിന് കിട്ടില്ല."
"അപ്പോൾ നാലിൽ ഒന്ന് പോയി." ആദിത്യൻ പ്രിയയെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.
"മിസ്സി പേരെഗ്രിം ഇപ്പോൾ Vancouver റിൽ ആണ്. അവളുടെ പെങ്ങളുടെ മ്യൂസിക് ട്രൂപ്പിനെ, അവരെ പാടിച്ച് കൊണ്ട് ഇരുന്ന റെക്കോർഡ് കമ്പനി ഇപ്പോൾ തഴഞ്ഞ് ഇരിക്കുക ആണ്. നമ്മളുടെ മ്യൂസിക് കമ്പനിയിലെ ആൾക്കാരോട് ഞാൻ അവളെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞിരുന്നു." ലക്ഷ്മി കാര്യങ്ങൾ വിവരിക്കാൻ തുടങ്ങി. "അവരുടെ ലീഡ് സിംഗർ ആയ ഇവൾ കൊള്ളാമെന്നാണ് അവർ പറഞ്ഞത്. അത് കൊണ്ട് നമ്മൾ കുറച്ച് പാട്ട് എഴുതുന്ന ആളുകളുമായി അവളെ കൊണ്ട് ഇവരുടെ പാട്ടുകൾ പാടിക്കുന്നതിനെ കുറിച്ച് സംസാരിച്ച് കൊണ്ട് ഇരിക്കുക ആണ്."
"അവളുടെ പെങ്ങളുടെ ട്രൂപ്പോ?." ആദിത്യൻ കാര്യങ്ങൾ മനസ്സിലാവാതെ ചോദിച്ചു.
"അതെ . . . ." ലക്ഷ്മി തല ആട്ടി കൊണ്ട് പറഞ്ഞു. "അവളുടെ പെങ്ങൾ അമാൻഡ കോറോസ്സീവ് പ്രൊഡക്ഷൻസ് എന്നാ ഒരു ബാൻഡിന്റെ ലീഡ് സിംഗർ ആണ്. നമ്മൾ ഇപ്പോൾ അവളെ കൊണ്ട് ഒറ്റക്ക് പാടിക്കാൻ ആണ് നോക്കുന്നത്. അവൾ ആ ആൽബത്തിൽ പാടുന്നത് നമ്മളുടെ പ്രൊഡക്ഷൻ കമ്പനിയെ കൊണ്ട് ഒരു ഡോക്യുമെന്ററി ഉണ്ടാക്കുകയും ചെയ്യും. നമ്മൾ അങ്ങനെ ചെയ്താൽ മിസ്സി പേരെഗ്രിം LA യിലേക്ക് വന്ന് അവളുടെ പെങ്ങളുടെ ആൽബം ഹിറ്റാക്കുന്നതിന് വേണ്ടി ഈ ഡോക്യൂമെന്ററിയിൽ മുഖം കാണിക്കും."
💬 Comments
View all comments