Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
ആദിത്യന്റെ കൈയ് പിടിച്ച് ഒന്ന് അമർത്തി വിട്ട് കൊണ്ട് പറഞ്ഞു. "നിനക്ക് ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കണം എന്ന് തോന്നിയാൽ ഞാൻ ഇവിടെ തന്നെ ഉണ്ടാവും. നിനക്ക് എപ്പോൾ വേണമെങ്കിലും എന്റെ അടുത്തേക്ക് വരാം."
ആദിത്യൻ ബാത്ടബ്ബിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഒരു ടവ്വൽ എടുത്ത് തുടച്ചു. അവൻ ഡ്രസിങ് റൂമിലേക്ക് പോയി ഒരു ജീൻസും ടീഷർട്ടും ഇട്ടതിന് ശേഷം ബാൽക്കണിയിലേക്ക് പോയി ഒരു സിഗററ്റ് എടുത്ത് കത്തിച്ചു. അവന്റെ സ്ഥിരം കസേരയിൽ ചാരി ഇരുന്ന് കൊണ്ട് കാലെടുത്ത് റയിലിങ്ങിന്റെ മുകളിലേക്ക് വച്ചു.
'നീ എന്താണ് ഇത്രക്ക് വിഷമിച്ച് ഇരിക്കുന്നത് ആദിത്യ?.' അവൻ സ്വയം ചോദിച്ചു. അതിന്റെ ഉത്തരവും അവന് അപ്പോൾ തന്നെ കിട്ടി പ്രിയ തന്റെ കാമുകി ആകണം എന്ന് താൻ വളരെ അധികം ആഗ്രഹിച്ച് പോയി.
ആദിത്യൻ ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ പൂളിന്റെ അടുത്ത് ജോളിയും അരവിന്ദും ആദിയയും ആദിരയും നയനും നന്ദിനിയും അവനെ കൈയ് വീശി വിളിക്കുന്നത് കണ്ടു. അവൻ സിഗരറ്റ് കെടുത്തി പടികൾ ഇറങ്ങി അവരുടെ അടുത്തേക്ക് പോയി. കുറച്ച് നേരം ഇരുന്ന് സംസാരിച്ച് കഴിഞ്ഞപ്പോൾ അവർ എല്ലാരും കൂടി ദ്വീപിന് ചുറ്റും സ്പീഡ് ബോട്ടിൽ പന്തയം വയ്ക്കാൻ തീരുമാനിച്ചു.
"അപ്പോൾ ഏത് നേരവും കളിച്ച് സുഖിക്കാൻ പറ്റിയ ഒരു അസിസ്റ്റന്റ് ഉള്ള ശതകോടീശ്വരൻ ആയപ്പോൾ നീ അത് കിട്ടീല്ല ഇത് കിട്ടീല്ല എന്ന് പറഞ്ഞ് കരയുന്ന ഒരു അമുൽ ബേബി ആയി മാറിയോ?." അവർ മൂന്ന് കൂട്ടുകാരും പെൺകുട്ടികളുടെ സ്പീഡ് ബോട്ടുമായി ദ്വീപിന് ചുറ്റും പന്തയം നടത്തുമ്പോൾ ബോട്ടിന്റെ
💬 Comments
View all comments