Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
"ഞങ്ങൾ പ്രെശ്നം ഒന്നും ഉണ്ടാക്കിയില്ല ഞങ്ങളുടെ ഭാരക്കൂടുതൽ കൊണ്ട് ആണ് അവരെ തോൽപ്പിക്കാൻ പറ്റാതെ ഇരുന്നത് എന്നാണ് അവൻ പറയുന്നത്." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
അത് കേട്ട് പ്രിയ പുഞ്ചിരിച്ച് കൊണ്ട് അവൾ ഉടുപ്പുകൾ എടുത്ത് വച്ച് കൊണ്ട് ഇരുന്ന പെട്ടി അടച്ച് പൂട്ടി വച്ചു. അതിന് ശേഷം അവൾ പതുക്കെ ചോദിച്ചു. "പിന്നെ നമ്മൾ സംസാരിച്ച് കൊണ്ട് ഇരുന്ന കാര്യത്തെ കുറിച്ച് നീ കൂടുതൽ ചിന്തിച്ചോ?."
"ഞാൻ എന്റെ കൂട്ടുകാരോട് ഇതിനെ കുറിച്ച് സംസാരിച്ചു. അവർ എന്നെ കുറെ തെറി വിളിച്ചു. ജോളി ആണ് കൂടുതൽ തെറി വിളിച്ചത്. കാര്യങ്ങൾ ഒന്ന് കൂടി വ്യക്തതമായി ചിന്തിക്കാൻ അരവിന്ദ് എന്നോട് പറഞ്ഞു. അത് കൊണ്ട് ഞാൻ ഒന്ന് കൂടി ചിന്തിച്ചു. എനിക്ക് നീ കൂടെ ഉള്ളത് ഇഷ്ട്ടമാണ് പ്രിയ. എനിക്ക് നിന്റെ കൂടെ സമയം ചിലവഴിക്കുന്നത് ഇഷ്ട്ടമാണ് . . . . നമ്മളുടെ . . . . ഇത് ഒരു സാധാരണ ബന്ധം പോലെ തുടരാൻ ആണ് നിനക്ക് ഇഷ്ട്ടമെങ്കിൽ എനിക്ക് അതിൽ ഒരു പ്രേശ്നവും ഇല്ല. നീ എന്റെ ജീവിതത്തിൽ ഇല്ലാതെ ഇരിക്കുന്നതിലും നല്ലത് നീ എന്റെ കൂടെ തന്നെ ഉണ്ടാവുന്നത് ആണ്." ആദിത്യൻ അൽപ്പം ഗൗരവത്തോടെ പറഞ്ഞു.
അവൻ പറഞ്ഞത് കേട്ടതും പ്രിയ പെട്ടിയുടെ മുകളിലൂടെ ചാടി ആദിത്യനെ നെഞ്ചിലേക്ക് വീണ് അവനെ ഇറുക്കി കെട്ടിപ്പിടിച്ചു. പ്രിയയുടെ ഈ പ്രവൃത്തി ഒരു നിമിഷം ആദിത്യനെ ആശ്ചര്യപ്പെടുത്തി പിന്നെ അവൻ അവളെ കെട്ടിപ്പിടിച്ച്, പുഞ്ചിരിച്ച്, അവളുടെ പുറം തഴുകി ആശ്വസിപ്പിച്ച് കൊണ്ട്
💬 Comments
View all comments