Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
കൂട്ടി കൊണ്ട് പറഞ്ഞു. "അവർ നമ്മളെ എന്തായാലും തൊൽപ്പിക്കില്ല."
"ഈ മൈരനെ കൊണ്ട് ഒന്നും പറ്റില്ല." അരവിന്ദ് ജോളിയെ കളിയാക്കി കൊണ്ട് വിളിച്ച് പറഞ്ഞു.
"അവൻ നമ്മളുടെ മുത്തല്ലേ." അത് കേട്ട് ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "നോക്കിക്കോ അവൻ എങ്ങനെ എങ്കിലും അവരെ തൊൽപ്പിക്കും." ആദിത്യൻ ജോളിക്ക് ആത്മവിശ്വാസം നൽകി കൊണ്ട് പറഞ്ഞു.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആണ് അവർ ആ മത്സരം അവസാനിപ്പിച്ചത്. പെൺകുട്ടികൾ അവരെ ആദ്യത്തെ മത്സരത്തിൽ തോൽപിച്ചു അത് കൊണ്ട് ജോളി വീണ്ടും ഒരു പ്രാവശ്യം കൂടി മത്സരിക്കുന്നതിന് വേണ്ടി ആവശ്യപ്പെട്ടു. അങ്ങനെ അവസാനം നാലാമത്തെ മത്സരത്തിൽ ജോളി പെൺകുട്ടികളെ തോൽപ്പിച്ചു. മത്സരം എല്ലാം കഴിഞ്ഞ് ബോട്ട് ജെട്ടിയിലേക്ക് അടുപ്പിച്ചപ്പോൾ ക്ഷീണിതനായ ആദിത്യൻ ഇറങ്ങി അവരോട് യാത്ര പറഞ്ഞ് നേരെ പ്രധാന വീട്ടിലേക്ക് നടന്നു.
"പ്രിയ?. നീ അവിടെ ഉണ്ടോ?." ആദിത്യൻ വിളിച്ച് ചോദിച്ചു.
"ഇവിടെ അകത്ത് ഉണ്ട്." പ്രിയ ഡ്രസിങ് റൂമിൽ നിന്ന് മറുപടി വിളിച്ച് പറഞ്ഞു. ആദിത്യൻ ഡ്രസിങ് റൂമിലുള്ള അവളുടെ അടുത്തേക്ക് പോയി. പ്രിയ അവിടെ അവന്റെ ഉടുപ്പുകൾ പെട്ടികളിൽ ആക്കി അടുക്കി വച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. "നിങ്ങളുടെ മത്സരം എങ്ങനെ ഉണ്ടായിരുന്നു?." ആദിത്യനെ കണ്ടതും പ്രിയ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
"മത്സരത്തിൽ ഞങ്ങൾ ദയനീയമായി തോറ്റു. ജോളിക്ക് സ്പീഡ് ബോട്ട് ശെരിക്ക് ഓടിക്കാൻ ഒന്നും അറിയില്ല പക്ഷെ തോറ്റത് ഞങ്ങൾ കാരണം ആണെന്ന് അവൻ പറഞ്ഞു." ആദിത്യൻ ചമ്മലോടെ മറുപടി പറഞ്ഞു.
"നിങ്ങൾ കാരണം എന്ത് പ്രെശ്നം ആണ് ഉണ്ടായത്?." പ്രിയ കൗതുകത്തോടെ ചോദിച്ചു.
💬 Comments
View all comments