Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
കാഴ്ച്ചകൾ ശെരിക്കും കണ്ട് ആസ്വദിക്കുക ആയിരുന്നു. വായുവിന് വേണ്ടി മുകളിലേക്ക് വരേണ്ടാത്തത് കൊണ്ട് വളരെ അധികം നേരം അവൻ വെള്ളത്തിന്റെ അടിയിൽ കാലുകൾ കൊണ്ട് തുഴഞ്ഞ് ഒരു പുതിയ ലോകം കണ്ട് ആസ്വദിച്ചു. വേറെ ഒരാളുടെ വീട്ടിൽ അവർ അറിയാതെ കയറി ഓരോ മുറിയും കണ്ട് നടക്കുന്നത് പോലെ ആണ് മീനുകളുടെ അടുത്ത് കൂടി നീന്തി പോകുമ്പോൾ ആദിത്യന് തോന്നിയത്. പുതിയ അതിഥികളെ കണ്ടപ്പോൾ ഒന്ന് പകച്ച് നോക്കിയതിന് ശേഷം ആ മീനുകൾ അവരുടെ അടുത്ത് നിന്നും ദൂരേക്ക് നീന്തി പോയി.
അതിന് ശേഷം അവർ എല്ലാവരും ബീച്ചിൽ കിടന്ന് കൊണ്ട് അവരവരുടേതായ അനുഭവങ്ങൾ പങ്ക് വച്ച് കോക്ക്ടെയിലും കുടിച്ച് സമയം ചിലവഴിച്ചു. അതിന് ശേഷം അവർ പ്രധാന വീട്ടിലേക്ക് തിരിച്ച് നടന്നു. അരവിന്തും ജോളിയും നയനും നന്ദിനിയും ടെന്നീസ് കോർട്ടിന്റെ അടുത്ത് എത്തിയപ്പോൾ മിക്സഡ് ഡബിൾസ് കളിയ്ക്കാൻ വേണ്ടി ടെന്നീസ് കോർട്ടിൽ കയറി. അവരുടെ ടെന്നീസ് കളി കണ്ട് ആദിത്യന് ചിരി അടക്കാൻ കഴിഞ്ഞില്ല. ജോളി എല്ലാ ഷോട്ടുകളും നല്ല ശക്തിയിൽ കളിക്കുക ആയിരുന്നു. അരവിന്ദിന് അതിനുള്ള മറുപടി കൊടുക്കാൻ കഴിയാതെ വിഷമിക്കുക ആയിരുന്നു. അരവിന്ദ് ഉദ്ദേശിക്കുന്ന അടുത്തേക്ക് അല്ല പന്ത് തെറിച്ച് പോയി കൊണ്ട് ഇരുന്നത്. അവൻ അവിടെ നിന്ന് ഒരു കോമാളി കളി കളിക്കുന്നത് പോലെ ആണ് ആദിത്യന് തോന്നിയത്. ഒന്നും ശെരിയാവാതെ വന്നപ്പോൾ അരവിന്ദ് വെറും കോച്ച് കുട്ടികളെ പോലെ വാശിപിടിച്ച് പെരുമാറാൻ തുടങ്ങി.
ആദിത്യൻ ബാക്കി ഉള്ളവരുടെ കൂടെ തിരിച്ച് പ്രധാന വീട്ടിലേക്ക് പോയി. ഒന്ന് കുളിച്ചതിന് ശേഷം ഭക്ഷണത്തിന്
💬 Comments
View all comments