Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
പോലെ അഭിനയിച്ച് നാക്ക് കുഴച്ച് കൊണ്ട് എൽദോയോട് സംസാരിക്കാൻ തുടങ്ങി.
"അപ്പോൾ ഞാൻ അലൊഴിക്കുക ആയിരുന്നു." ആദിത്യൻ നാക്ക് കുഴച്ച് കൊണ്ട് എൽദോയോട് പറഞ്ഞ് തുടങ്ങി. "ഞങ്ങൾ പോയതിന് ശേഷം നിങ്ങൾ ഈ ദ്വീപിൽ പുതിയ കുറച്ച് കാര്യങ്ങൾ കൂടി പണിയാൻ ഉണ്ട്." എൽദോക്ക് ഒരു സംശയവും വരാത്ത രീതിയിൽ ആദിത്യൻ പറഞ്ഞു.
"ഞാൻ പുതിയ എന്താണ് പണിയേണ്ടത് മാസ്റ്റർ ആദിത്യ?." എൽദോ ആദിത്യന്റെ നേരെ തിരിഞ്ഞ് നോക്കി കൊണ്ട് ചോദിച്ചു.
എൽദോയുടെ കണ്ണുകൾ കൂടുതൽ കുടിച്ചത് കാരണം കുറുകി ഇരിക്കുന്നത് കണ്ട് ആദിത്യന് സന്തോഷം തോന്നി. അത് മുഖത്ത് കാണിക്കാതെ ആദിത്യൻ പറഞ്ഞു. "നമുക്ക് ഇവിടെ ഒരു സേഫ് ഹൌസ് ഇല്ലല്ലോ. അത് കൊണ്ട് നിങ്ങൾ പുതിയ ഒരെണ്ണം എത്രയും പെട്ടെന്ന് ഇവിടെ പണിയണം." ആദിത്യൻ എൽദോയെ നോക്കി ഒരു കണ്ണിറുക്കി കാണിച്ച് ലക്ക് കേട്ടത് പോലെ ആടി കൊണ്ട് പറഞ്ഞു. "എനിക്ക് ആരും അറിയാതെ ഒരിടത്ത് ഇരിക്കണം എന്ന് തോന്നുമ്പോൾ അല്ലെങ്കിൽ സ്വപ്നയുടെ കൂടെ സ്വസ്ഥമായി കുറച്ച് നിമിഷങ്ങൾ ചിലവഴിക്കണം എന്ന് തോന്നിയാൽ സേഫ് ഹൌസ് ഒരു അത്യാവശ്യം ആയി വരും."
"ഓഹ് സ്വപ്ന." എൽദോ തല ആട്ടി കൊണ്ട് പറഞ്ഞു. "ഞാൻ ഇപ്പോൾ തന്നെ അതിന്റെ കാര്യങ്ങൾ നോക്കാം മാസ്റ്റർ ആദിത്യ."
"ഇപ്പോൾ തന്നെ വേണ്ടാ." ആദിത്യൻ ആടി കൊണ്ട് പറഞ്ഞു. "നാളെയോ മറ്റന്നാളോ നോക്കിയാൽ മതി."
"ശെരി നാഴേ തന്നെ നോക്കാം." എൽദോ കുഴഞ്ഞ് കൊണ്ട് പറഞ്ഞു. "ഓഹ് നാളെ തന്നെ നോക്കാം."
"മുറിയെല്ലാം നല്ല ഉഗ്രൻ ആയിരിക്കണം." ആദിത്യൻ ഒരു
💬 Comments
View all comments