Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
പത്രങ്ങൾക്കും മാധ്യമങ്ങൾക്കും പോകും." എൽദോ ചുമൽ കൂച്ചി കൊണ്ട് ഒരു ഭീക്ഷണിയുടെ സ്വരത്തിൽ പറഞ്ഞു. "ഇനി എന്താണ് വേണ്ടത് എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം."
ആദിത്യന് അപ്പോഴും സംശയം മാറീട്ടുണ്ടായിരുന്നില്ല. ഈ കിളവൻ പറഞ്ഞത് പോലെ ദ്വീപിന്റെ എല്ലാ ഭാഗങ്ങളും ഒളി ക്യാമറകൾ ശെരിക്കും ഉണ്ടോ?. ടെക്നോളോജിക്കൽ ആയി നോക്കിയാൽ അങ്ങനെ ചെയ്യാൻ പറ്റുന്ന സംവിധാനങ്ങൾ നിലവിൽ ഉണ്ട്. മനു വർമ്മക്ക് അങ്ങനെ ഒരു സംവിധാനം ഇവിടെ ഉണ്ടാക്കാൻ ഉള്ള സാമ്പത്തിക ശേഷിയും ഉണ്ട്. അങ്ങനെ ഒന്ന് ഉണ്ടാക്കി അത് ആരും അറിയാതെ ഇത്രയും കാലം ഒളിച്ച് വയ്ക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ അത് വലിയൊരു നേട്ടം തന്നെ ആണ്. ഈ കിളവൻ പറഞ്ഞത് പോലെ അങ്ങനെ ഒരു വീഡിയോ അയാളുടെ കൈയ്യിൽ ഉണ്ടെങ്കിൽ ഇയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് പുറം ലോകത്തെ അറിയിക്കാൻ ഇയാൾ ഈ ദ്വീപിൽ വേറെ ആരെ വിശ്വസിച്ച് ഏൽപ്പിക്കും?. ആദിത്യൻ ഒന്ന് മുരണ്ട്‍ കൊണ്ട് ആ കിളവൻ സത്യമാണോ കള്ളമാണോ പറയുന്നത് എന്ന് മനസ്സിലാക്കാൻ എൽദോയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി അയാളുടെ ഭാവങ്ങൾ വീക്ഷിച്ച് കൊണ്ട് നിന്നു.
അയാളുടെ മുഖഭാവത്തിൽ നിന്ന് ആദിത്യന് ഒന്നും മനസ്സിലാക്കി എടുക്കാൻ സാധിച്ചില്ല. അത് കൊണ്ട് അവൻ ചോദിച്ചു. "ശെരി . . . . അപ്പോൾ നിങ്ങൾക്ക് എന്താണ് വേണ്ടത്?." എൽദോയിൽ നിന്ന് മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് കുറച്ച് നിമിഷങ്ങൾക്ക് ശേഷം ആദിത്യൻ അയാളോട് വീണ്ടും ചോദിച്ചു. "നിങ്ങൾ എന്തെങ്കിലും കാര്യം സാധിക്കാൻ വേണ്ടി ഇങ്ങനെ ചെയ്ത് ആയിരിക്കും അല്ലോ?. നിങ്ങൾ അത് കൊണ്ട് എന്ത്
💬 Comments
View all comments