Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
കൂട്ടി കൊണ്ട് വരാം." പ്രിയ അതും പറഞ്ഞ് കൊണ്ട് മുറിയുടെ പുറത്തേക്ക് പോയി.
"ഞങ്ങൾ നീ വന്ന പടികളിലൂടെ അല്ല വന്നത്." ആദിര അപ്പോൾ ആദിത്യനോട് പറഞ്ഞു. "പൂളിന്റെ അടുത്തുള്ള ബാറിൽ നിലത്ത് ഒരു വാതിൽ ഉണ്ട്. അതിലൂടെ ആണ് ഞങ്ങൾ എല്ലാവരും വന്നത്."
"ശെരിക്കും?." ആദിത്യൻ ആശ്ചര്യത്തോടെ ചോദിച്ചു. "അങ്ങനെ പടികൾ ഉള്ളത് നിങ്ങൾക്ക് . . . ."
ആദിത്യൻ ചോദിച്ച് വരുബോഴേക്കും റോക്കി പറഞ്ഞു. "ലൈറ്റ് ഇട്ടതിന് ശേഷം ഞാൻ തിരഞ്ഞപ്പോൾ ആണ് കണ്ട് പിടിച്ചത്. സേഫ് ഹൗസിലേക്ക് കയറാൻ മൂന്ന് വഴികൾ ഉണ്ട്. ഒന്ന് നമ്മൾ വന്ന വഴി. മറ്റൊന്ന് ബാറിലേക്ക് ഉള്ള വഴി. പിന്നെ നീണ്ട ഒരു ഇടനാഴി ക്ലിനിക്കിന്റെ അടുത്തേക്കോ ഹെലിപാഡിലേക്കോ പോകുന്നുണ്ട്. എവിടെ ആണ് അത് ചെന്ന് അവസാനിക്കുന്നത് എന്ന് എനിക്ക് അറിയില്ല. അത് നമുക്ക് പിന്നീട് കണ്ടുപിടിക്കാം."
"ദൈവമേ." ആദിത്യൻ പെട്ടെന്ന് പറഞ്ഞു. "അപ്പോൾ ഇത് വെറും ഒരു സേഫ് ഹൌസ് അല്ല." ആദിത്യൻ ആശ്ചര്യത്തോടെ പറഞ്ഞു.
"മുഴുവൻ ഒന്ന് നടന്ന് കാണുന്നോ?." റോക്കി പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു. "ഇതിന്റെ രൂപഘടന ആശ്ചര്യകരം ആണ്."
ആദിത്യൻ എഴുനേൽക്കാൻ വേണ്ടി മുൻപോട്ട് ആഞ്ഞു. പെട്ടെന്ന് തല കറങ്ങിയത് കൊണ്ട് അവൻ അവിടെ തന്നെ ഇരുന്ന് തലയിൽ കൈയ് കൊണ്ട് അമർത്തിപ്പിടിച്ചു.
"എനിക്ക് എഴുനേറ്റ് നിൽക്കാൻ ആരുടെയെങ്കിലും സഹായം വേണം." കണ്ണുകൾ ചിമ്മി ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് ആദിത്യൻ പറഞ്ഞു.
ആദിയ പെട്ടെന്ന് അവന്റെ ഇടത് വശത്ത് പോയി നിന്നു. റോക്കി വാതിലിന്റെ അരികിലേക്ക് പോയി വാതിൽ തുറന്നു. ആദിത്യൻ അപ്പോൾ ആദിരയുടെ മുഖത്തേക്ക് നോക്കി. അവൾ കണ്ണുരുട്ടി കൊണ്ട് അവന്റെ വലത് വശത്ത് പോയി നിന്നു.
"രണ്ട് പേരും എന്നെ ഒന്ന് പിടിച്ച് പൊക്കിയെ." ആദിത്യൻ പറഞ്ഞു. അവർ രണ്ട് പേരും കുനിഞ്ഞ് അവന്റെ കൈയ് തോളിലൂടെ ഇട്ട് അവന്റെ അരയിൽ കൈയ് കൊണ്ട് ചുറ്റിപ്പിടിച്ചു.
"മൂന്ന് രണ്ട് ഒന്ന് പോക്ക്." ആദിര പറഞ്ഞു. ആദിത്യൻ അപ്പോൾ കാലുകൾ നിലത്ത് അമർത്തി മുഴുവൻ ശക്തിയും എടുത്ത്
💬 Comments
View all comments