Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
എഴുനേൽക്കാൻ നോക്കി. അവന്റെ കാലുകൾ കുഴഞ്ഞ് വീഴാൻ പോയപ്പോൾ അവൻ അവരുടെ തോളിലേക്ക് അമർത്തിപ്പിടിച്ചു. ആദിയയും ആദിരയും അവനെ അവരുടെ തോളിൽ താങ്ങി എഴുനേൽപ്പിച്ച് നിർത്തി.
"സ്വയം എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത വെറും ഒരു ചണ്ടിയായി ഞാൻ മാറി." ആ നിസ്സഹായ അവസ്ഥയിൽ സ്വയം പഴിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു. ഇത് കേട്ട് ആദിര ചിരിച്ച് പോയി.
"നിന്റെ തല നിലത്ത് ശക്തിയിൽ ഇടിച്ചിരുന്നു ആദിത്യ." ആദിയ അവനെ ഓർമ്മപ്പെടുത്തി. "നിന്നെ നോക്കാൻ എത്രയും പെട്ടെന്ന് ഡോക്ടറെ ഇവിടേക്ക് കൊണ്ട് വരണം." ആദിയ വിഷമത്തോടെ പറഞ്ഞു.
"വേണ്ടാ . . . . " ആദിത്യൻ പെട്ടെന്ന് തല ചെരിച്ച് അവളുടെ നേരെ നോക്കി കൊണ്ട് പറഞ്ഞു. തല പെട്ടെന്ന് അനങ്ങിയപ്പോൾ ആ മുറിയാകെ കറങ്ങാൻ തുടങ്ങി. അവന്റെ കാലുകൾ കുഴഞ്ഞ് പോയി. അവൻ പെങ്ങമ്മാരുടെ തോളിൽ അമർത്തിപ്പിടിച്ച് കൊണ്ട് കണ്ണടച്ച് നിന്നു. "ഈ സ്ഥലത്തെ കുറിച്ച് എത്ര കുറച്ച് ആളുകൾ അറിയുന്നോ അത്രയും നല്ലത്." ആദിത്യൻ ഒരു താക്കീത് എന്നപോലെ അവരോട് പറഞ്ഞു.
"വക്കീലിനെ വിളിക്കാൻ പ്രിയയെ പറഞ്ഞ് വിട്ട ആളാണ് ഇത് പറയുന്നത്." ആദിര കുശുബെടുത്ത് കൊണ്ട് പറഞ്ഞു.
"അത് എന്തെങ്കിലും ആകട്ടെ." ആദിയ അസ്വസ്ഥതയോടെ പറഞ്ഞു. "നിനക്ക് വാതിലിന്റെ അടുത്തേക്ക് നടക്കാൻ പറ്റുമോ?." അവൾ ആദിത്യന്റെ നേരെ സഹതാപത്തോടെ നോക്കി കൊണ്ട് ചോദിച്ചു.
ആദിത്യൻ തല ആട്ടി കൊണ്ട് മുൻപോട്ട് നടക്കാൻ തുടങ്ങി. അവന് മുട്ടുകാലിൽ ശക്തി ക്ഷെയിക്കുന്നത് പോലെ തോന്നി. അവരുടെ രണ്ട് പേരുടെയും തോളിൽ വെറും ഒരു കളിപ്പാവയായി തുങ്ങി കിടക്കുന്നത് പോലെ അവന് തോന്നി. എന്നാലും അവന്റെ പെങ്ങമ്മാരുടെ സഹായത്തോടെ അവൻ രണ്ട് മൂന്ന് അടി മുൻപോട്ട് നടന്നു.
ആദിയ വാതിലിന്റെ അടുത്ത് എത്തിയപ്പോൾ അവൾ വാതിൽ തുറന്ന് ചെരിഞ്ഞ് പതിയെ ആദിത്യനെ ഒരു തോളിൽ ചുമന്ന് കൊണ്ട് പുറത്തേക്ക് ഇറങ്ങി. ആദിര ഒരു കൈയ് കൊണ്ട് ആദിത്യനെ മുറുക്കെപ്പിടിച്ച് മറു കൈയ് കൊണ്ട് ആദിത്യന് പുറത്തേക്ക് കടക്കാൻ വേണ്ടി വാതിൽ തുറന്ന് പിടിച്ചു. പുറത്തേക്ക് ഇറങ്ങിയപ്പോൾ എതിർ
💬 Comments
View all comments