0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 808

വശത്ത് ഉള്ള വാതിലിന്റെ അകത്തേക്ക് ആദിത്യൻ നോക്കി. ഒരു കടും ചാര നിറത്തിൽ ഉള്ള ഒരു ബ്ലാങ്കറ്റ് കൊണ്ട് അവിടെ മരം കൊണ്ട് പാകിയ നിലത്ത് കിടക്കുന്ന എൽദോയുടെ ശരീരം പുതപ്പിച്ചിട്ട് ഉണ്ടായിരുന്നു. അയാൾ വാതിലിന്റെ ഒരു വശത്തേക്ക് മാറിയാണ് കിടന്നിരുന്നത്. അയാളുടെ ചുറ്റും രക്തം താളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. അതിൽ നിന്ന് രക്തം ഒഴുകി ഒരു അരുവി പോലെ അവൻ നിൽക്കുന്ന ഇടത്ത് വരെ ഒഴുകി കിടക്കുന്നത് ആദിത്യൻ കണ്ടു.

ആദിത്യൻ അത് കണ്ട് കണ്ണടച്ച് വിഷമത്തോടെ വിളിച്ച് പോയി. "എന്റെ ദൈവമേ."

ആദിയ പെട്ടെന്ന് തന്നെ ആദിത്യന്റെയും ആ ശവ ശരീരത്തിന്റെയും ഇടയിൽ കയറി നിന്ന് ആദിത്യനെ നോക്കി കൊണ്ട് പറഞ്ഞു. "എന്റെ നേരെ നോക്ക് ആദിത്യ."

ആദിത്യൻ കണ്ണ് തുറന്ന് അവളുടെ പുറകിലേക്ക് നോക്കാൻ പിന്നെയും ശ്രേമിച്ച് തുടങ്ങി. ആദിയ വീണ്ടും അവനെ വിളിച്ചപ്പോൾ അവൻ പതിയെ ആദിയയുടെ മുഖത്തേക്ക് നോക്കി.

"ആദിത്യ നീ ഒരു കാര്യം മനസ്സിലാക്കണം. അയാളുടെ പ്രവൃത്തിയാണ് നിന്നെ കൊണ്ട് ആ തോക്കിന്റെ കാഞ്ചി വലിപ്പിച്ചത്. ഇത് നീ വേണം എന്ന് വച്ച് ചെയ്തത് അല്ല. മനസ്സിലായോ?." ആദിയ അവന്റെ മുഖത്തേക്ക് തറപ്പിച്ച് നോക്കി കൊണ്ട് പറഞ്ഞു.

ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്തു. ഈ കാഴ്ച്ച താൻ ഇപ്പോൾ അല്ലങ്കിൽ കുറച്ച് കഴിഞ്ഞ് എന്തായാലും കാണേണ്ടത് തന്നെ ആണ്. അങ്ങനെ ചിന്തിച്ചപ്പോൾ ആണ് ഒരു കാര്യം അവന് മനസ്സിലായത്. ആ രക്തം അരുവിയായി വാതിലിന്റെ അടുത്തേക്ക് ഒഴുകി വരുന്നത് റോക്കി നിലത്ത് കിടന്നിരുന്ന തന്നെ വലിച്ച് കൊണ്ട് അടുത്ത് ഉള്ള മുറിയിൽ കൊണ്ട് കിടത്തിയത് കൊണ്ട് ആണ്. അപ്പോൾ തന്റെ പുറത്തും തലയിലും ഉള്ള രക്തം എൽദോയുടെത് ആണ്.

അത് മനസ്സിലായപ്പോൾ ആദിത്യൻ പെട്ടെന്ന് പറഞ്ഞു. "ഈ ടീഷർട്ട് എനിക്ക് എത്രയും പെട്ടെന്ന് അഴിച്ച് കളയണം." ആദിത്യന് കാത്ത് നിൽക്കാനുള്ള ക്ഷേമ ഇല്ലായിരുന്നു. അവൻ വീണ്ടും പറഞ്ഞു. "എത്രയും പെട്ടെന്ന് . . . . "

അവൻ ആദിയയുടെ തോളിൽ നിന്ന് കൈയ് എടുത്ത് ടീഷർട്ടിന്റെ അടിയിൽ

💬 Comments

View all comments