Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
പിടിച്ച് കൊണ്ട് മുകളിലേക്ക് ഉയർത്തി. അതോട് കൂടി അവന്റെ ബാലൻസ് തെറ്റി അവൻ പുറകിലേക്ക് വീഴാൻ പോയി.
ആദിര അവന്റെ പുറകിലേക്ക് പെട്ടെന്ന് ഓടി വന്ന് നിന്ന് കൊണ്ട് അവനെ താങ്ങി നിർത്താൻ ശ്രേമിച്ചു. ആദിയ അവന്റെ കൈയ്യിൽ പിടിച്ച് മുൻപിൽ നിന്ന് അവനെ താങ്ങി നിർത്തി. ആദിത്യന്റെ രണ്ട് പെങ്ങമ്മാരും തമ്മിൽ തമ്മിൽ നോക്കി കണ്ണുകൾ കൊണ്ട് ആശയവിനിമയം നടത്തിയതിന് ശേഷം അവനെയും താങ്ങി തിരിച്ച് കട്ടിലിൽ കൊണ്ട് പോയി ഇരുത്തി.
"എന്റെ ശരീരത്തിൽ മുഴുവൻ അയാളുടെ ചോരയാണ്." ആ ടീഷർട്ട് അഴിച്ച് കളയാൻ വേണ്ടി തിരക്ക് കൂട്ടി കൊണ്ട് ആദിത്യൻ പറഞ്ഞു.
"ആദിത്യ ഒന്ന് അടങ്ങി ഇരിക്ക്." ആദിയ അവനെ തടഞ്ഞതിന് ശേഷം പറഞ്ഞു. "ടീഷർട്ട് അഴിച്ച് കളയാൻ ഞങ്ങൾ നിന്നെ സഹായിക്കാം." ആദിയ അവനെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.
ആദിര അവന്റെ ഒരു വശത്ത് നിന്ന് കൊണ്ട് അവന്റെ ടീഷർട്ട് മുകളിലേക്ക് ഉയർത്താൻ തുടങ്ങി. ആദിയ അവന്റെ കൈകൾ ഉയർത്തി ആ ടീഷർട്ട് ഊരിയെടുക്കാൻ ആദിരയെ സഹായിച്ചു. അവൾ ആ ടീഷർട്ട് അവന്റെ തല വഴി ഊരിയെടുത്തതിന് ശേഷം മുറിയുടെ ഒരു മൂലയിലേക്ക് വലിച്ച് എറിഞ്ഞു. ആ ടീഷർട്ടിൽ പറ്റിപ്പിടിച്ച് ഇരിക്കുന്ന രക്തക്കറ കണ്ടപ്പോൾ ആദിത്യൻ വിഷമത്തോടെ ഒരു ദീർഘ നിശ്വാസം വിട്ടു.
ആദിയ തറയിൽ ഇരുന്ന് കൊണ്ട് അവന്റെ ഷൂസിന്റെ ലെയിസുകൾ അഴിക്കാൻ തുടങ്ങി.
"എന്താ ഇത്?." അവളുടെ പ്രവൃത്തി കണ്ട് ആദിത്യൻ ചോദിച്ചു. ആദിര അവന്റെ ചുണ്ടിൽ വിരൽ വച്ച് കൊണ്ട് മിണ്ടാതെ ഇരിക്കാൻ ആംഗ്യം കാട്ടി.
"ആദിത്യ നിന്റെ ഉടുപ്പിൽ മിഴുവൻ അയാളുടെ രക്തം ആണ്. നിന്റെ തലയുടെ പുറക് വശം മുതൽ ഷൂസിന്റെ പുറകിൽ വരെ അത് ഉണ്ട്. ഞാൻ ഒരു നല്ല തുണിയും കുറച്ച് വെള്ളവും ഇപ്പോൾ തന്നെ കൊണ്ട് വരാം." ആദിര ഇത് പറഞ്ഞ് കൊണ്ട് മുറിയുടെ പുറത്തേക്ക് പോയി.
തന്റെ ശരീരത്തിൽ മുഴുവൻ അയാളുടെ രക്തം പറ്റിപ്പിടിച്ച് ഇരിക്കുക ആണെന്ന് അറിഞ്ഞപ്പോൾ ആദിത്യൻ അസ്വസ്ഥതയോടെ പറഞ്ഞു. "എനിക്ക് ഒന്ന് കുളിക്കണം."
"നിനക്ക് എന്തായാലും ഒറ്റക്ക്
💬 Comments
View all comments