Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
കുളിക്കാൻ പറ്റില്ല പിന്നെ വക്കീൽ പ്രഭാകരൻ ഏത് നിമിഷവും ഇവിടെ എത്തും." ആദിയ അവനെ നിരുത്സാഹപ്പെടുത്തി കൊണ്ട് പറഞ്ഞു. അവൾ അവന്റെ ഇടത് കാലിലെ ഷൂസ് അഴിച്ചതിന് ശേഷം അവന്റെ വലത് കാലിലെ ഷൂസ് അഴിക്കാൻ തുടങ്ങി.
ടീഷർട്ട് അഴിച്ചതോടെ അവിടെ ഉള്ള തണുപ്പ് കാരണം ആദിത്യൻ വിറക്കാൻ തുടങ്ങി. അവന്റെ കാലുകളിൽ വിറയൽ അനുഭവപ്പെട്ടപ്പോൾ ആദിയ അവന്റെ മുഖത്തേക്ക് നോക്കി. തണുപ്പ് കൊണ്ട് അവൻ കുറേശെ വിറക്കാൻ തുടങ്ങുന്നത് അവൾ കണ്ടു.
"ആദിത്യ നിന്റെ ശരീരം തുടച്ച് വൃത്തിയാക്കിയ ശേഷം നിനക്ക് ഒരു ബ്ലാങ്കെറ്റ് പുതക്കാൻ തരാം." ആദിയ അവനെ വിഷമത്തോടെ നോക്കി കൊണ്ട് പറഞ്ഞു.
അവൻ തലയാട്ടി കൊണ്ട് അവന്റെ വലത് കാൽ ഉയർത്തി കൊടുത്തു. ആദിയ ആ കാലിൽ നിന്ന് ഷൂസ് അഴിച്ചതിന് ശേഷം അവന്റെ രണ്ട് കാലുകളിലെയും സോക്സ് അഴിച്ച് മാറ്റി. ആദിയ അവനെ ക്ഷേമാപണത്തോടെ നോക്കി കൊണ്ട് അവന്റെ ബെൽറ്റ് അഴിക്കാൻ തുടങ്ങി. "നീ ഒന്ന് എഴുനേറ്റ് നിലക്ക് ആദിത്യ." ബെൽറ്റ് അഴിച്ചതിന് ശേഷം അവനെ നോക്കി കൊണ്ട് ആദിയ പറഞ്ഞു.
ആദിത്യൻ തല ആട്ടി കൊണ്ട് കൈകൾ അവളുടെ തോളിൽ അമർത്തി വച്ചു. ആദിയ അവന്റെ അരയിൽ കൈകൾ കൊണ്ട് മുറുക്കിപ്പിടിച്ച് അവനെ മുകളിലേക്ക് ഉയർത്തി.
അവളുടെ ചുമലിൽ താങ്ങി കൊണ്ട് അവൻ എഴുനേറ്റ് ശെരിക്ക് നിന്നപ്പോൾ ആദിയ ഒരു കൈയ് കൊണ്ട് അവനെ താങ്ങി അവന്റെ പാന്റിന്റെ ബട്ടൺ അഴിക്കാൻ തുടങ്ങി. അവൾ പാന്റിന്റെ ബട്ടൺ അഴിച്ച് കഴിയുബോഴേക്കും ആദിര മുറിയിലേക്ക് കയറി വന്നു.
ആദിയ തിരിഞ്ഞ് അവളെ നോക്കി കൊണ്ട് പറഞ്ഞു. "നീ ഒന്ന് വന്ന് എന്നെ സഹായിച്ചെ. ഇവന്റെ ശരീരം മുഴുവൻ ചോരയാണ്."
ആദിരക്ക് അത് ഇഷ്ട്ടപ്പെട്ടില്ല എങ്കിലും അവൾ തല ആട്ടി കൊണ്ട് സമ്മതിച്ചു. അവൾ കൊണ്ട് വന്ന ബക്കറ്റ് വെള്ളം താഴെ വച്ച് കൊണ്ട് അവന്റെ ഒരു വശത്ത് ചെന്ന് നിന്ന് അവനെ താങ്ങിപ്പിടിച്ച് അവന്റെ പാന്റിൽ പിടിച്ച് താഴേക്ക് താഴ്ത്തി. അവന്റെ പാന്റ് ഊഴ്ന്ന താഴേക്ക് വീണ് ഒരു വളയം പോലെ
💬 Comments
View all comments