Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
അവന്റെ കാല്പാദങ്ങളിൽ ചെന്ന് കിടന്നു.
"നീ ഷഡ്ഢി ഒന്നും ഇടാറില്ലേ?." ആദിര പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു. ഇത് കേട്ട് ആദിയ ആ വിഷമാവസ്ഥയിലും ചിരിച്ച് പോയി.
ആദിത്യന് അവരുടെ രണ്ട് പേരുടെയും മുൻപിൽ നഗ്‌നനായി നിൽക്കുന്നതിൽ ഒരു നാണവും തോന്നിയില്ല. എൽദോയുടെ രക്തം തന്റെ ശരീരത്തിൽ നിന്ന് എത്രയും പെട്ടെന്ന് തുടച്ച് കളയണം എന്ന ഒരു ചിന്ത മാത്രമേ ആദിത്യന് അപ്പോൾ ഉണ്ടായിരുന്നുള്ളു. കുറച്ച് നേരം വസ്ത്രം ഒന്നും ഇല്ലാതെ അങ്ങനെ നിന്നപ്പോൾ തന്നെ തന്റെ ശരീരം ആകെ തണുത്ത് മരവിക്കുന്നത് പോലെ ആദിത്യന് തോന്നി.
"തുണി താ." ബക്കറ്റിന് നേരെ കൈയ് നീട്ടി കൊണ്ട് ആദിത്യൻ പറഞ്ഞു.
ആദിര കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. "തുണി ചോദിക്കുന്നത് കേട്ടാൽ നിനക്ക് ഇത് ഒറ്റക്ക് ചെയ്യാൻ പറ്റും എന്ന് തോന്നുമല്ലോ?." അവൾ ഒരു നീല കമ്പിളി ആദിത്യന്റെ പുറകിൽ വിരിച്ചതിന് ശേഷം കട്ടിലിൽ മുട്ട് കുത്തി നടന്ന് അവന്റെ പുറകിലേക്ക് പോയി.
തന്റെ കഴുത്തിന്റെ പുറകിൽ ആദിര നനഞ്ഞ തുണി കൊണ്ട് തുടക്കുന്നത് ആദിത്യൻ അറിഞ്ഞു. അവനെ അതിശയിപ്പിച്ച് കൊണ്ട് അവൾ വളരെ കരുതലോടെയും മൃദുലമായും ആണ് ആ തുണി വച്ച് അവനെ തുടച്ച് വൃത്തിയാക്കി കൊണ്ട് ഇരുന്നത്. തുണി കൊണ്ട് വളരെ പതിയെ അതികം അമർത്താതെ അവൾ അവന്റെ ശരീരം തുടച്ചു. ആ തുണി മുക്കിപ്പിഴിയാൻ ഇടക്ക് അവൾ ഒന്ന് നിർത്തും. ആദിര പതിയെ തുടച്ച് കൊണ്ട് ഇരിക്കുമ്പോൾ ആദിത്യൻ പൂർണ നഗ്‌നനായി ആദിയയുടെ മുൻപിൽ നിൽക്കുക ആയിരുന്നു. അവന്റെ നിൽപ്പ് കണ്ട് അവൾ ചിരി കടിച്ചമർത്താൻ വളരെ കഷ്ട്ടപ്പെട്ട് കൊണ്ട് ഇരിക്കുക ആയിരുന്നു.
"അധികം ഇളിക്കണ്ട. ഇവിടെ തമാശ ഒന്നും നടക്കുന്നില്ല." ആദിത്യൻ ഒന്ന് വിറച്ച് കൊണ്ട് പറഞ്ഞു.
"അല്ല ഞാൻ ചിന്തിക്കുക ആയിരുന്നു. ഞാൻ നിന്നെ ആദ്യമായി നഗ്നനായി കണ്ടപ്പോൾ സാഹചര്യങ്ങൾ എന്ന് വ്യത്യസ്തം ആയിരുന്നു." ചിരിക്കാതെ ഇരിക്കാൻ ശ്രേമിച്ച് കൊണ്ട് ആദിയ പറഞ്ഞു. "അങ്ങനെ ഒരു നല്ല അനുഭവം നടന്ന് കുറെ കാലങ്ങൾ ആയി." ആദിയ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.
💬 Comments
View all comments