Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
"അതെ".
"എന്നെയും അത് പോലെ കണ്ടാൽ മതി".
"പക്ഷെ നിങ്ങൾ ഒരു സുന്ദരിയായ സ്ത്രീ ആണ് അവർ ആണുങ്ങളും", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഞാൻ മുൻപേ പറഞ്ഞത് പോലെ താങ്കൾ അതിനോട് പൊരുത്തപ്പെട്ടോളും. നമ്മൾ കിടക്ക പങ്കിടുന്നത് മാത്രം ഉണ്ടാവില്ല. അങ്ങനെ എന്തെങ്കിലും നടന്നാൽ എനിക്ക് ജോലിയിൽ ശ്രെദ്ധിക്കാൻ പറ്റില്ല. താങ്കൾക്ക് ഞാൻ പറയുന്നത് മനസ്സിലാവിന്നുണ്ടോ?", പ്രിയ ചോദിച്ചു.
ആദിത്യൻ പ്രിയ ഇത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകളിൽ നോക്കി അവൾ വളരെ ഗൗരവത്തിൽ ആണ് ഇത് സംസാരിച്ചത്. "നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്", അവൻ തറപ്പിച്ച് പറഞ്ഞു. "ചിലപ്പോൾ അങ്ങനത്തെ സാഹചര്യങ്ങൾ ഉണ്ടാവാം പക്ഷെ നമ്മൾ ഇത് മുൻകൂട്ടി തുറന്ന് സംസാരിച്ചത് കൊണ്ട് പ്രേശ്നങ്ങൾ ഒന്നും ഉണ്ടാവാതെ നോക്കാം. ശെരി അല്ലെ?".
"അതെ".
"നിങ്ങൾ അതി സുന്ദരി ആണെന്ന് നിങ്ങൾക്ക് അറിയാലോ, അല്ലെ?", ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഓ, എനിക്ക് അത് അറിയാം. ചിലപ്പോൾ കള്ള് കുടിച്ചതിന് ശേഷം താങ്കൾ എന്നെ കയറി പിടിച്ചു എന്നും വരം. അന്നേരം താങ്കളെ കിടക്കയിൽ കൊണ്ട് കിടത്തി വരും ദിവസങ്ങളിൽ അതിനെ കുറിച്ച് പറഞ്ഞ് കളിയാക്കുകയും ചെയ്യും. ചിലപ്പോൾ താങ്കളോട് എനിക്ക് സ്നേഹം തോന്നി എന്നും വരാം പക്ഷെ ഞാൻ അതെല്ലാം അതിജീവിച്ച് കൊള്ളും", പ്രിയ തോൾ കൂച്ചികൊണ്ട് പറഞ്ഞു. "നമ്മൾ ഇപ്പോൾ സംസാരിച്ച് വന്നതിന്റെ സാരം എന്താണെന്ന് വച്ചാൽ. താങ്കൾക്ക് എന്നോട് എന്തും സംസാരിക്കാം. താങ്കൾക്ക് ആവശ്യമുള്ളത് എന്തും ഞാൻ സാധിച്ച് തരും. താങ്കളുടെ കൂടെ കിടക്ക പങ്കിടുന്നത് ഒഴിച്ച്. മനസ്സിലായോ?".
"മനസ്സിലായി. നിങ്ങൾ ഇത്
💬 Comments
View all comments