Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
ആയിരുന്നു. എനിക്ക് ഉറപ്പുണ്ട് അദ്ദേഹം ഉള്ളിൽ എരിഞ്ഞ് കൊണ്ട് ഇരിക്കുക ആയിരുന്നു. അദ്ദേഹം എന്തുകൊണ്ട് ജോലിയിൽ മാത്രം മുഴുകി ജീവിച്ചു എന്നത് മനസ്സിലാക്കാവുന്നതേ ഉള്ളു".
"അദ്ദേഹത്തിന് എന്നെയോ ആദിയയെയോ ആദിരയെയോ ദത്ത് കൊടുക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. അദ്ദേഹത്തിന് ഞങ്ങളെ നല്ല രീതിയിൽ വളർത്താനുള്ള ആസ്തി ഉണ്ടായിരുന്നു. ഭാര്യയെ നഷ്ടപ്പെടുന്നത് വളരെ വിഷമം ഉള്ള ഒരു കാര്യമാണ് എന്നാലും ഇതെല്ലം തരണം ചെയ്ത് ജീവിക്കുന്ന എത്രയോ ആൾക്കാർ ഉണ്ട്", ആദിത്യൻ പറഞ്ഞു.
"ആ സമയത്ത് അദ്ദേഹത്തിന് നിങ്ങളെ നല്ല രീതിയിൽ വളർത്താനുള്ള പ്രാപ്തി ഇല്ലായിരുന്നു. അദ്ദേഹം വർഷങ്ങളോളം കടക്കെണിയിൽ മുങ്ങി ഇരിക്കുക ആയിരുന്നു. ബിസിനസ്സ് അതിവേഗം വളർത്തിയെടുക്കാൻ വേണ്ടി അദ്ദേഹം വളരെ കഷ്ട്ടപ്പെട്ടിരുന്നു. സാങ്കേതിക വിദ്യയുടെ അതി പ്രസരം വന്ന് കൊണ്ട് ഇരുന്ന ആ കാലഘട്ടത്തിൽ ജോലിയിൽ നിന്ന് ശ്രെദ്ധ മാറ്റുക എന്നത് എല്ലാം അവസാനിപ്പിച്ച് പിന്തിരിയുന്നതിന് തുല്യം ആയിരുന്നു", പ്രിയ പറഞ്ഞു.
"അദ്ദേഹത്തിന് അത് കൈകാര്യം ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളു", ആദിത്യൻ പറഞ്ഞു.
"ആയിരിക്കാം", പ്രിയ പറഞ്ഞു. "എന്തായാലും നമുക്ക് അത് ശെരിക്കും മനസ്സിലാക്കാൻ പറ്റില്ല. നമുക്ക് കൊറേ തെളിവുകൾ നിരത്തി ഒരു നിഗമനത്തിൽ എത്താം എന്ന് അല്ലാതെ മനു വർമ്മയുടെ അന്നേരത്തെ മാനസികാവസ്ഥ നമുക്ക് മനസ്സിലാക്കാൻ പറ്റില്ല".
"അതും ശെരിയാ", ആദിത്യൻ തോൾ കൂച്ചികൊണ്ട് പറഞ്ഞു. "ഹേയ്, നേരത്തെ നിങ്ങൾ എന്റെ അന്തസ്സിന് ഒത്ത ഒരു പെൺകുട്ടിയെ തിരങ്ങെടുക്കണം എന്ന് പറഞ്ഞത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?".
"ഓഹ്, അതോ", ആദിത്യന്റെ അടുത്തുള്ള ഒരു മരക്കസേരയിൽ ഇരുന്നുകൊണ്ട് പ്രിയ പറഞ്ഞു. "താങ്കൾ ഏതെങ്കിലും ഫങ്ഷനിൽ പോകുമ്പോൾ തോന്നീയ
💬 Comments
View all comments