Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
പഴയ കാര്യങ്ങൾ ചികയാനും പുതിയ അപവാദങ്ങളെ കുറിച്ച് ചോദിക്കാനും തുടങ്ങും. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ട്ടപ്പെടുന്ന ആളുകളെ ഞാൻ കുറ്റം പറയുക അല്ല പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒരു ശാന്തമായ മനസ്ഥിതി നിലനിർത്താൻ സാധിക്കുന്ന വളരെ കുറച്ച് ആൾക്കാരെ ഈ ലോകത്തിൽ ഉള്ളു".
"അപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്?", ആദിത്യൻ നിരാശയോടെ ചോദിച്ചു. "ഞാൻ ഒരു കാമുകിക്ക് വേണ്ടി തിരയുക ഒന്നും അല്ല. എന്റെ ജീവിതം അല്ലെങ്കിലേ ഇപ്പോൾ തന്നെ കുഴഞ്ഞ് മറിഞ്ഞ് ഇരിക്കുക ആണ്".
"ശെരി, എനിക്ക് മനസ്സിലാകും", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "താങ്കൾക്ക് അത്ലറ്റുകളെയോ, നടിമാരെയോ, മോഡലികളെയോ, പാട്ടുകാരെയോ, ഇരുപത് വയസ്സിൽ വിരമിക്കാൻ പറ്റുന്ന ആരെയും തിരഞ്ഞെടുക്കാം. പിന്നെ ഒരു കാര്യം കൂടി, അവർ അതി സുന്ദരി ആയിരിക്കണം".
"എന്തുകൊണ്ട്?", അവന് പ്രിയ പറഞ്ഞത് ഇഷ്ടപ്പെട്ടു എങ്കിലും കാരണം അറിയാൻ വേണ്ടി ആദിത്യൻ ചോദിച്ചു.
"അത് നമ്മുടെ സമൂഹത്തിന്റെ ഒരു കാഴ്ച്ചപ്പാട് ആണ്. ആളുകൾ താങ്കളിൽ നിന്ന് ആത്മവിശ്വാസവും ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം മറ്റാരേക്കാളും മുൻ നിരയിൽ പ്രതീക്ഷിക്കും. അത് കൊണ്ട് തന്നെ താങ്കളുടെ കാമുകിമാർ അതി സുന്ദരികൾ ആയിരിക്കണം. അത് താങ്കളുടെ പ്രതിഛായ ഉയർത്തും കൂടാതെ ബിസിനസ്സിനും നല്ലതാണ്".
"നിങ്ങൾ തമാശ പറയുക ആണോ?", ആദിത്യൻ ചോദിച്ചു. പക്ഷെ പ്രിയയുടെ മുഖഭാവത്തിൽ നിന്ന് അവൾ കാര്യമായി പറയുക ആണെന്ന് അവന് മനസ്സിലായി. "അപ്പോൾ ഞാൻ ഇനി മുതൽ എന്റെ ജീവിതം ഇങ്ങനെ ആണോ ജീവിക്കേണ്ടത്?".
"ആദിത്യ, കാണാൻ കൊള്ളാവുന്നതും, കഴിവുള്ളതും, ജീവിത വിജയം വരിച്ച ഒരു പെൺകുട്ടിയെ കാമുകി
💬 Comments
View all comments