Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
അവൻ തല കുടഞ്ഞ് കൊണ്ട് അത് വേണ്ടാ എന്ന് വച്ചു.
"ഞാൻ ഉടുപ്പ് മാറിയ ശേഷം, പിന്നെ എന്താ?".
"താങ്കൾ പെങ്ങമ്മാരെ കാണാൻ പോകും, ആദിത്യ".
"ദൈവമേ", അവൻ മുരണ്ട് കൊണ്ട് പറഞ്ഞു.
"പേടി തോനുന്നുണ്ടോ?".
"വെറും പേടി അല്ല മട്ട് കൂടി ഇടിക്കുവാ", ആദിത്യൻ പറഞ്ഞു. "അവരെ കാണാൻ കൊതി ആണ് എന്നാൽ പേടിയും ആണ്. ഞാൻ പറഞ്ഞ് വരുന്നത് മനസ്സിലായോ?".
"എനിക്ക് മനസ്സിലായി", പ്രിയ മറുപടി പറഞ്ഞു. "താങ്കൾ കുളിച്ച് കഴിഞ്ഞോ?".
"തീരാൻ പോകുന്നു", ആദിത്യൻ ശരീരത്തിൽ ഉണ്ടായിരുന്ന സോപ്പ് പാതയെല്ലാം കഴുകി കളഞ്ഞു. അവന് ഇപ്പോൾ ഉറക്കം എല്ലാം മാറി നല്ല ഉന്മേഷം തോന്നി.
"ശെരി, ഞാൻ പുറത്ത് ഇറങ്ങുവാണ്. താങ്കൾക്ക് ഷവറിൽ നിന്ന് ഇറങ്ങി ശരീരം ടവൽ കൊണ്ട് തുടക്കം. ഞാൻ കട്ടിലിൽ മാറാനുള്ള നിക്കറും ടീഷർട്ടും എടുത്ത് വച്ചിട്ട് ഉണ്ട്".
"ഞാൻ ധരിക്കേണ്ട ഉടുപ്പും നിങ്ങളാണോ തിരഞ്ഞെടുക്കുന്നത്?", ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
"പെട്ടെന്ന് തയ്യാറാവാൻ വേണ്ടി എടുത്ത് വച്ചത് ആണ്", പ്രിയ ബാത്റൂമിന്റ് പുറത്ത് നിന്ന് വിളിച്ച് പറഞ്ഞു.
ആദിത്യൻ ഷവർ റൂമിന്റെ വാതിൽ തുറന്നു. അത് പിന്നെയും ഉള്ളിൽ കാണാൻ പറ്റുന്ന പോലെ ആയപ്പോൾ ആഥിത്യൻ അദ്ഭുതത്തോടെ കണ്ണ് ചിമ്മി. പ്രിയ ബാത്റൂമിൽ ഇല്ല എന്ന് തിരിച്ചറിഞ്ഞതോടെ അവൻ പുറത്ത് ഇറങ്ങി ടവൽ കൊണ്ട് ശരീരം തുടച്ചു.
ആ ടവൽ അരയിൽ ഉടുത്ത് കൊണ്ട് അവൻ ബെഡ്റൂമിലേക്ക് പോയി. അവന് ധരിക്കാനായി കടും നീല നിറത്തിൽ ഉള്ള ഒരു നിക്കറും കൈയില്ലാത്ത ഒരു കടും പച്ച ടീഷർട്ടും
💬 Comments
View all comments