Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
ആദിത്യൻ കുറച്ച് നേരം ഓരോന്ന് വാരി കഴിച്ച് കൊണ്ട് ഇരുന്നപ്പോൾ പ്രിയ അവനോട് അധികം കഴിക്കണ്ട എന്ന് പറഞ്ഞു. ഇത് കഴിഞ്ഞ് ട്രെയ്നറെ കാണാൻ ഉണ്ട് അതിന് ശേഷം സ്യൂട്ടിന് വേണ്ടി അളവുകൾ എടുക്കാൻ ഉണ്ട് എന്ന് ഓർമിപ്പിച്ചു. ആദിത്യൻ സങ്കട ഭാവത്തോടെ ഫോർക്ക് തിരിച്ച് മേശയിൽ വച്ചു. അവൻ എന്തെങ്കിലും തിരിച്ച് പറയുന്നതിന് മുൻപേ ചൈത്ര അവിടേക്ക് വന്നു. ഒരു തടിച്ച് വയസ്സായ കർക്കശ മുഖഭാവത്തോടെ ഉള്ള ഒരു സ്ത്രീ.
"താങ്കൾ ആയിരിക്കും ആദിത്യൻ", അവർ അവനെ ഒരു മാംസ പിണ്ഡം കണക്കെ മുകളിലേക്കും താഴേക്കും നോക്കി. "ഹ്മ്മ്".
"നിങ്ങൾ ചൈത്ര ആയിരിക്കും അല്ലെ?", ആദിത്യൻ ചോദിച്ചു.
"ഞാൻ പിന്നെ വേറെ ആരാവാനാ?", അവനെ ഒരു പൊട്ടനെ എന്ന പോലെ അവൾ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. "എഴുന്നേൽക്ക്".
ആദിത്യൻ പ്രിയയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് ഒരു ആശ്ചര്യഭാവം ഉണ്ടായിരുന്നു. അവൻ എഴുന്നേറ്റ് കസേരയിൽ നിന്ന് കുറച്ച് മുൻപിലേക്ക് നീങ്ങി നിന്നു.
"കൈകൾ പൊക്കി കാലുകൾ അകത്തി നിക്ക്", ആദിത്യൻ അവൾ ആജ്ഞാപിച്ചത് പോലെ നിന്നു.
"ഹമ്മ് . . . ഇയാളുടെ ശരീരം ശെരിയാക്കാൻ ഉണ്ട്, പ്രിയ", ചൈത്ര മുരണ്ട് കൊണ്ട് പറഞ്ഞു.
"ഞങ്ങൾ ഇതിന് ശേഷം ജൂഡിനെ കാണാൻ പോവുകയാണ്", പ്രിയ പറഞ്ഞു.
"പെട്ടെന്ന് വേണം", ചൈത്ര പറഞ്ഞു. അവൾ പോക്കറ്റിൽ നിന്ന് ഒരു ടേപ്പ് എടുത്ത് ആദിത്യന്റെ ശരീരത്തിൽ കുത്തിയും തോണ്ടിയും അളവുകൾ എടുക്കാൻ തുടങ്ങി. അവൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ച് വേഗം തിരിയുകയോ കൈകൾ പോക്കുകയാ ചെയാത്തപോൾ അവൾ
💬 Comments
View all comments