Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
യുദ്ധത്തിന് പോകാൻ വേണ്ടി ഈ മരുന്ന് സഹായിക്കും. കൂടുതൽ അപകടം പറ്റുന്നവർക്കും ഈ മരുന്ന് വളരെ പെട്ടെന്ന് അത് ശെരിയാവാൻ സഹായിക്കും. ഈ മരുന്ന് ഭക്ഷണത്തിൽ ഉള്ള പോക്ഷകങ്ങളെ വലിച്ചെടുത്ത് മസിലുകൾ പെട്ടെന്ന് വളരാൻ സഹായിക്കും. ഈ മരുന്നിനെ പറ്റി പുറം ലോകത്തിന്ന് ഒരു അറിവും ഇല്ല ഇത് തൽകാലം മിലിറ്ററി ആവശ്യത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ഈ മരുന്ന് ചില ബോഡി ബിൽഡർമാരുടെ ശരീരത്തിൽ പരീക്ഷിച്ച് വളരെ നല്ല ഫലം ലഭിച്ചത് ആണ്. ആദിത്യന് ഈ മരുന്ന് ഏതെങ്കിലും തരത്തിൽ ഉള്ള സ്റ്റിറോയ്ഡ് ആണോ എന്ന് സംശയം ഉണ്ടായിരുന്നു പക്ഷെ ഒരു കുഴപ്പവും ഇല്ല എന്ന് ജൂഡ് ഉറപ്പ് നൽകിയതോടെ അവന് വിശ്വാസം ആയി.
അവർ പിന്നെ ഡോക്ടറെ കാണാൻ പോയി. ദ്വീപിലെ ഫിസിഷ്യൻ കാതറീനെ ആണ് അവർ കണ്ടത്. അവർ ഒരു നാല്പതിനോട് അടുത്ത് പ്രായമുള്ള ഒരു സ്ത്രീ ആണ്. ചെറുതും എന്നാൽ ഭംഗിയുള്ളതും ആയ ചുവന്ന മുടിയാണ് അവർക്ക് ഉണ്ടായിരുന്നത്. ദ്വീപിലെ ചൂട് കൊണ്ട് എന്നപോലെ അവരുടെ കവിളുകൾ ചുവന്ന് തുടുത്ത് ഇരുന്നു.
അവർ ആദിത്യനെ ശരീരം ആദ്യം പരിശോധിച്ചു. ജൂഡ് പറഞ്ഞ ഇൻജെക്ഷനെ കുറിച്ച് അവൻ അവരോട് ചോദിച്ചു. അവർക്കും അതിനെ പറ്റി ഒരു എതിർ അഭിപ്രായവും ഇല്ലായിരുന്നു. അവർ അവന് ഒരു ടെറ്റനസ് ബൂസ്റ്റർ ഇൻജെക്ഷനും ഒരു ഗർഭനിരോധന ഇൻജെക്ഷനും എടുക്കണം എന്ന് പറഞ്ഞു.
"ഗർഭനിരോധന ഇൻജെക്ഷൻ?", ആദിത്യൻ ചോദിച്ചു.
"അത് കുട്ടികൾ ഉണ്ടാവാതെ ഇരിക്കാൻ ആണുങ്ങൾക്ക് എടുക്കുന്ന ഒരു ഇൻജെക്ഷൻ ആണ്", കാതറീന പറഞ്ഞു. "ഒരു മാസത്തേക്കേ അത്
💬 Comments
View all comments