Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
ആയിരുന്നു. അയാളോട് സംസാരിക്കുന്നത് തന്നെ ഉന്മേഷ ധായകമായി ആദിത്യന് തോന്നി. അയാൾ ദ്വീപിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. അഫ്ഗാനിസ്ഥാനിൽ മിലിട്ടറിയുടെ ഭാഗമായി ജോലി ചെയ്യുമ്പോൾ ഒരു അപകടത്തിൽ അയാളുടെ കുണ്ടിയുടെ ഒരു ഭാഗം അടർന്ന് പോയി. മിലിറ്ററി അയാൾക്ക് വേണ്ട ചികിത്സ നൽകിയെങ്കിലും അയാളുടെ പുറക് വശത്തിന്റെ ഒരു ഭാഗം ചളുങ്ങി ആണ് ഇരുന്നത്. അത് ശെരിയാക്കാൻ വേണ്ടി പണത്തിനായി ബുദ്ധിമുട്ടിയപ്പോൾ മനു വർമ്മയാണ് അയാളെ സഹായിച്ചത്.
"മനു വർമ്മ എന്റെ സർജറിക്ക് വേണ്ട മുഴുവൻ പണം കൊടുത്തു. അദ്ദേഹം ഞാൻ ഒരു ഫിസിക്കൽ ട്രെയ്നറാണെന്ന് അറിഞ്ഞപ്പോൾ എന്നെ ഇവിടെ ജോലിയിൽ നിയമിച്ചു. ഞാൻ ഇവിടെ മൂന്ന് വർഷമായി ജോലി ചെയ്യുന്നു. ഇത് ഒരു സ്വർഗ്ഗമാണു". ജൂഡ് പറഞ്ഞു.
"അത് ശെരി ആണ്", ആദിത്യൻ പറഞ്ഞു.
ജൂഡ് ആദിത്യന്റെ ശരീരം നോക്കിയതിന് ശേഷം അവന് പെട്ടെന്ന് ശരീരം മെച്ചപ്പെടുത്താൻ ഒരു വ്യായാമ മുറ നിശ്ചയിച്ചു. ഒരു ദിവസം മൂന്ന് നേരം വ്യായാമം ചെയ്യണം, ഭക്ഷണം ക്രമീകരിക്കണം. ആദിത്യൻ ജൂഡിൽ നിന്ന് ഇഞ്ചക്ഷനെ കുറിച്ച് മനസ്സിലാക്കി.
ആദ്യത്തെ ഇൻജെക്ഷൻ ശരീരത്തിന്റെ മെറ്റബോളിസം കൂട്ടുകയും ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് കുറക്കുകയും ചെയ്യും. രണ്ടാമത്തെ ഇൻജെക്ഷൻ മനു വർമ്മയുടെ ബയോളജിക്കൽ ലാബിൽ ഉണ്ടാക്കിയത് ആണ്. ശരീരത്തിലെ മസിലുകൾക്ക് ക്ഷതം സംഭവിച്ചാലോ പരിക്ക് പറ്റിയാലോ അത് പെട്ടെന്ന് ശെരിയാവാൻ ഈ ഇൻജെക്ഷൻ സഹായിക്കും. മിലിറ്ററിയിൽ ജോലി ചെയ്യുന്ന ആളുകളെ മനസ്സിൽ കണ്ട് കൊണ്ട് നിർമിച്ച് ഒരു മരുന്നാണ് ഇത്. യുദ്ധത്തിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ പെട്ടെന്ന് ശെരിയായി തിരിച്ച്
💬 Comments
View all comments