Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
കേട്ടതാണ്", പ്രിയ ഉറപ്പിച്ച് പറഞ്ഞു. "മനു വർമ്മ ഇതിനെ കുറിച്ച് അറിഞ്ഞപ്പോൾ റോക്കിയെ ഇവിടെ കൊണ്ടുവന്ന് കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സാ നൽകി മുറിവുകൾ ഉണങ്ങുന്നത് വരെ ഈ ദ്വീപിൽ തങ്ങാനുള്ള സൗകര്യവും നൽകി. മനു വർമ്മ റോക്കിയുടെ അമ്മയെയും സഹോദര പുത്രനെയും ദ്വീപിൽ കൊണ്ട് വന്ന് രണ്ട് ആഴ്ച്ച താമസിപ്പിച്ചു".
"ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?", ആദിത്യൻ അൽപ്പം മടിച്ച് കൊണ്ട് ചോദിച്ചു. "ആ കോടേശ്വരൻ ഫെർണാണ്ടസ് ആദ്യമേ രക്ഷപ്പെട്ടത് നല്ല കാര്യം അല്ല?. ഞാൻ ഉദ്ദേശിച്ചത് അയാൾ അവിടെ ഇല്ലങ്കിൽ തട്ടികൊണ്ട് പോകാൻ വന്നവർക്ക് അവരുടെ കാര്യം സാധിക്കാൻ പറ്റില്ലല്ലോ?. അതല്ലേ അയാൾ ചെയ്യേണ്ടി ഇരുന്നതും?".
"അതല്ലായിരുന്നു പ്രെശ്നം", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "അലാറം അടിച്ചപ്പോൾ ആ കോടീശ്വരൻ ഫെർണാണ്ടസ് സേഫ് റൂമിന്റെ ചാവിയും എടുത്താണ് സബ്മറീനിൽ കയറി പോയത്. പേടിച്ച് ഓടുന്ന പൊക്കിൽ ബോട്ട് ജെട്ടിയിൽ ഉണ്ടായിരുന്ന അയാളുടെ പ്രായമായ അമ്മയെ തള്ളി താഴെ വെള്ളത്തിലേക്കും ഇട്ടു".
"അത് വളരെ മോശമായി പോയി", ആദിത്യൻ പറഞ്ഞു. "അയാൾക്ക് അറിയാരുന്നോ അയാൾ അമ്മയെ തള്ളി താഴെ ഇട്ടു എന്ന്?".
"അതെ, അറിയാമായിരുന്നു".
"റോക്കിക്ക് ദേഷ്യം വന്നത് വെറുതെ അല്ല. അയാളുടെ അമ്മക്കും അയാളോട് ദേഷ്യം ഉണ്ടാവും എന്നെനിക്ക് ഉറപ്പുണ്ട്", ആദിത്യൻ പറഞ്ഞു.
"അയാളുടെ അമ്മ അയാളെ ഹാൻഡ്ബാഗ് കൊണ്ട് തലക്ക് അടിച്ചു", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
"അത് നന്നായി", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "ഹേയ് അകിരോ നിങ്ങൾ എന്താണ് അയാളെ വട്ടൻ റോക്കി എന്ന് വിളിക്കുന്നത്?".
"മിസ്റ്റർ റോക്കി ഒരുമാതിരി
💬 Comments
View all comments