Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
മുഴുവൻ ഒന്ന് ഓടിച്ച് നോക്കി കൊണ്ട് ആദിത്യൻ പറഞ്ഞു. ചുമരുകളിൽ അലങ്കാരമായി ദ്വീപിന്റെ പല ഭാഗത്ത് നിന്ന് എടുത്ത ഫോട്ടോകൾ ഫ്രെയിം ചെയ്ത തൂക്കിയിരുന്നു. ഫോട്ടോകളുടെ കിഴിൽ വളരെ ഭംഗി ഉള്ള ഫ്ലവർ വാസുകളിൽ വിലയേറിയ പൂക്കളും അതിന്റെ അടുത്ത് ആഡംബരം വിളിച്ച് ഓതുന്ന ഡിസൈനർ ചെടിച്ചട്ടികളിൽ പലതരം ചെടികളും ഉണ്ടായിരുന്നു. തീന്മേശകളുടെ മുകളിൽ ഇലയുടെ ആകൃതിയിൽ ഉള്ള പാത്രങ്ങളിൽ പലതരത്തിലുള്ള ഫ്രൂട്ട്സും നിരത്തി വച്ചിരുന്നു. ആദിത്യൻ പ്രധാന കെട്ടിടത്തിന്റെ പുറക് വശത്തെ വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ അതി മനോഹരമായി പണിത ഇൻഫിനിറ്റി പൂളും കാണാൻ സാധിച്ചു.
രണ്ട് ഗോപുരങ്ങൾക്കും പുറകിൽ നിന്ന് രണ്ട് നിലകളുള്ള കെട്ടിടം നീണ്ട് കുന്നിൻ ചെരുവുകൾ വരെ മുട്ടി നിൽക്കുക ആയിരുന്നു. ഇതെല്ലം പൂളിന്റെ മൂന്ന് വശങ്ങളും മറക്കുന്ന പോലെയാണ് രൂപകൽപന ചെയ്തിരുന്നത്. തുറന്ന് കിടന്നിരുന്ന ഒരു വശം കടലിന്റെ ലാസ്യ ഭംഗി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. സൂര്യപ്രകാശം അകത്തേക്ക് കടക്കുന്ന രീതിയിൽ ഉള്ള മുറികളും അതിൽ കസേരകളും പൂളിന്റെ ഇരു വശങ്ങളിലും ഉണ്ടായിരുന്നു. അവന്റെ വലത് വശത്തായി വലിയ ബീച്ച് ഹട്ട് പോലെയുള്ള തുറന്ന മുറിയും അതിൽ മേശകളും കസേരകളും ഉണ്ടായിരുന്നു.
"പ്രധാന വീട്ടില്ലേക് സ്വാഗതം, മാസ്റ്റർ ആദിത്യ", ആദിത്യനെ തിരിഞ്ഞ് നോക്കി കൊണ്ട് എൽദോ പറഞ്ഞു. "ഞാൻ ഇതിനെ കുറിച്ച് ചെറിയൊരു വിവരണം നൽകാം, താങ്കൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ?".
"കുഴപ്പമില്ല, പറഞ്ഞോളു".
"എല്ലാവർക്കും ഒത്ത്കൂടാൻ പറ്റിയ പ്രധാന മുറിയാണ് നമ്മൾ ഇപ്പോൾ കടന്ന് വന്നത്. ഇതിന്റെ മുകളിലത്തെ നിലയിലാണ് തങ്ങളുടെ സ്യൂട്ട് റൂം ഉള്ളത്", എൽദോ പറഞ്ഞു. "മുകളിലേക്ക് നോക്കിയാൽ
💬 Comments
View all comments