Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
ചിരിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു. "എനിക്ക് ആ വികാരം മനിസ്സിലാവും. ഒരു പക്ഷേ ഹൃദയത്തോട് ഏറ്റവും അടുത്ത്, എന്റെ ജീവിതത്തിലെ തന്നെ മറക്കാൻ പറ്റാത്ത ഒരു നിമിഷം, പക്ഷെ ഇപ്പോൾ . . . "
"എല്ലാം നശിച്ചു", ആദിയ അവൻ തുടങ്ങി വച്ച സംഭാഷണം പൂരിപ്പിച്ച് കൊണ്ട് പറഞ്ഞു. "നിനക്ക് അറിയാമോ, ഞാൻ നിന്നെ കുറിച്ച് എപ്പോഴും ചിന്തിക്കാറുണ്ട്".
"ഞാനും", ആദിത്യൻ പറഞ്ഞു. ആദിയയോട് സത്യസന്തമായി തുറന്ന് സംസാരിച്ചപ്പോൾ അവന് സ്വയം അതിശയം തോന്നി. താൻ ഇതേപോലെ തുറന്ന് സംസാരിച്ച ഒരേ ഒരു പെൺകുട്ടി പ്രിയ ആണ്. എന്നാൽ പ്രിയയോട് സംസാരിക്കുമ്പോൾ ഉള്ള ചമ്മൽ ആദിയയോട് സംസാരിക്കുമ്പോൾ ഇല്ല എന്ന് അവൻ മനസ്സിലാക്കി. "നിന്റെ ഫോൺ നമ്പറോ വിലാസമോ വാങ്ങാതെ ഇരുന്നതിൽ ഞാൻ എന്നെ തന്നെ മാസങ്ങളോളം കുറ്റപ്പെടുത്തിയിരുന്നു".
"ഞാനും", ആദിയ പറഞ്ഞു. "നമ്മൾ അറിഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ സംഭവിച്ചത് എല്ലാം നല്ലതിന് ആയി".
"നമ്മൾ വീണ്ടും കണ്ട് മുട്ടിയിരുന്നു എങ്കിൽ നമ്മൾ കാമിതാക്കൾ ആയേനെ എന്ന് നിനക്ക് തോന്നാറുണ്ടോ?", ആദിത്യൻ ചോദിച്ചു.
ആദിയ ആദിത്യന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. "ഞാൻ നിന്നെ ബോംബെയിൽ ഉള്ള തെരുവുകളിൽ കണ്ട് മുട്ടുന്നതായി സ്വപ്നം കാണാറുണ്ട്".
"ഞാൻ നിന്നെ തിരഞ്ഞ് വരുന്നത് സ്വപ്നം കാണാറുണ്ട്. നൂറ്റിഎൺപത് ലക്ഷം ആളുകളുടെ ഇടയിൽ", ആദിത്യൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചിരിച്ചു. "ബോംബെയിൽ എത്ര ഫോട്ടോഗ്രാഫേഴ്സ് ഉണ്ടെന്ന് നിനക്ക് വല്ല ഊഹവും ഉണ്ടോ?".
"ശെരിയാ, ബോംബെയിൽ ഞങ്ങൾ കുറേപേർ ഉണ്ട്". അവൾ മുഖം ചുളിച്ച് സങ്കടത്തോടെ പറഞ്ഞു. "ആദിരക്ക്
💬 Comments
View all comments