Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
നമ്മുടെ കാര്യങ്ങൾ അറിയില്ലല്ലോ, അല്ലെ?".
"ഇല്ല, നീ കേൾക്ക്, ആദിരയെ പറ്റി . . . ", ആദിത്യൻ അടുത്ത ബോംബ് പൊട്ടിക്കാൻ പോകുന്നത് പോലെയുള്ള മുഖഭാവത്തോടെ പറഞ്ഞു.
ഇത് കണ്ടതോടെ ആദിയ പുരികങ്ങൾ ഉയർത്തി കൊണ്ട് ചോദിച്ചു. "അവളാണോ നീ ഞാൻ ആണെന്ന് വിജാരിച്ച ആ ലാപ് ഡാൻസർ",
ആദിത്യൻ അവളെ നോക്കി തോൾ കൂച്ചി കൊണ്ട് തല അതെ എന്ന രീതിയിൽ മുകളിലേക്കും താഴേക്കും ആട്ടി.
"ഞങ്ങൾ പ്ലെയിനിൽ യാത്ര ചെയ്ത് കൊണ്ട് ഇരുന്നപ്പോൾ ഞാൻ അതെ കുറിച്ച് ആലോജിച്ചായിരുന്നു", ആദിയ പറഞ്ഞു. "ആദിത്യ, വക്കീൽ നിനക്ക് ഞങ്ങളുടെ ഫോട്ടോകൾ കാണിച്ചപ്പോൾ . . . . "
വക്കീൽ ഫോട്ടോകൾ കാണിച്ചപ്പോൾ ഉണ്ടായ മനോനിലയിലേക്ക് തിരിച്ച് പോകാൻ താല്പര്യം ഇല്ലാതെ ആദിത്യൻ ഇടക്ക് കയറി ചോദിച്ചു. "അതെ നോക്ക്, വക്കീൽ നിങ്ങൾക്ക് എന്റെ ഫോട്ടോ കാണിച്ചപ്പോൾ ആതിര എന്നെ മനസ്സിലായതായി എന്തെങ്കിലും ഭാവവ്യത്യാസം കാണിച്ചോ?".
"അവൾ ഒരു വികാരവും പ്രകടിപ്പിച്ചില്ല, ആദിത്യ. അവൾ ശെരിക്കും ഉൾവലിഞ്ഞ ഒരു പ്രകൃതം ആണെന്ന് തോനുന്നു", ആദിയ ഇല്ല എന്ന അർത്ഥത്തിൽ തല ആട്ടികൊണ്ട് പറഞ്ഞു.
"എനിക്ക് അവളോട് ക്ലബ്ബിനെ കുറിച്ച് സംസാരിക്കണം", ആദിത്യൻ പറഞ്ഞു.
"നീ നമ്മളെ കുറിച്ച് അവളോട് പറയാൻ പോകുവാണോ?", ആദിയ കുറച്ച് നേരം ആലോജിച്ചതിന് ശേഷം ചോദിച്ചു.
"എനിക്ക് അറിയില്ല", ആദിത്യൻ പറഞ്ഞു. "എനിക്ക് അവളെ കാണുന്നതിന് മുൻപ് നിന്റെ അഭിപ്രായം അറിയണമായിരുന്നു".
"ഞാൻ അതിനെ കുറിച്ച് ഒന്ന് ആലോജിച്ചിട്ട് പിന്നീട് പറയാം", ആദിയ പറഞ്ഞു.
"ശെരി", ആദിത്യൻ തല ആട്ടി
💬 Comments
View all comments