Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
കൊണ്ട് പറഞ്ഞു. "ഈ മാറ്റങ്ങൾ എല്ലാം കണ്ട് നിനക്ക് എന്ത് തോനുന്നു?".
"ഇത് ശെരിക്കും വിചിത്രമായ ഒരു അനുഭവം ആണ്", ആദിയ മറുപടി പറഞ്ഞു. "ആരെങ്കിലും എന്റെ മുൻപിൽ ചാടി വന്ന് കളിപ്പിച്ചെ പൊട്ടിയാക്കിയെ എന്ന് വിളിച്ച് പറഞ്ഞ് ഏതെങ്കിലും റിയാലിറ്റി പരമ്പരയുടെ പേര് വിളിച്ച് പറയും എന്ന് എനിക്ക് തോന്നാറുണ്ട്".
"എനിക്ക് ഇത് ഒരു സിനിമ കാണുന്നത് പോലെ ആണ് തോന്നാറ്. ചില വിചിത്രമായ കാര്യങ്ങൾ വേറെ ആരുടെയോ ജീവിതത്തിൽ നടക്കുന്നത് പോലെ".
"ശെരിയാ, എനിക്കത് മനസ്സിലാവും. പിന്നെ ഈ ദ്വീപ് എങ്ങനെ ഉണ്ട്?", ആദിയ ചോദിച്ചു.
"ഓഹ്, ഈ ദ്വീപ് സുന്തരമാണ്, അടിപൊളിയാണ് പിന്നെ ഈ ദ്വീപിലിൽ എല്ലാ സുഖ സൗകര്യങ്ങളും ഉണ്ട്", ആദിത്യൻ വളരെ ഉന്മേഷത്തോടെ പറഞ്ഞു.
"ഇവിടെ ട്രാംപോളിൻ ഉണ്ടോ?", ആദിയ നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
അവൾ പറഞ്ഞത്, കുഞ്ഞ് കുട്ടികൾക്ക് മാളുകളിൽ കളിക്കാനുള്ള സ്ഥലങ്ങളിൽ, നിലത്ത് നിന്ന് ഒരു ഒന്ന് രണ്ട് അടി പൊക്കത്തിൽ, ഇരുബ്പൈപ്പുകളോട് കൂടിയ വട്ടത്തിൽ ഉള്ള ഫ്രെയിമിൽ സ്പ്രിങ്ങ്കളോട് കൂടിയ വല വലിച്ച് കെട്ടി മുകളിൽ നീല പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് അതും വലിച്ച് കെട്ടി അതിന്റെ മുകളിൽ കുട്ടികൾ ചാടിക്കളിക്കുന്ന ഒരു കായിക ഉപകരണം. ഇത്രയും വലുതായിട്ടും ഇവളുടെ ഉള്ളിലെ കുട്ടിത്തം മാറിയില്ലല്ലോ എന്ന് അവൻ ആലോജിച്ചു. അതോ അവൾ തന്റെ അടുത്ത് മാത്രമാണോ ഈ കുട്ടിത്തം കാണിക്കുന്നത്. ആദിത്യൻ ആ നിഷ്കളങ്കമായ കുഞ്ഞ് കുട്ടികളുടേത് പോലെയുള്ള അവളുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി. അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്ന തലമുടി അവളുടെ
💬 Comments
View all comments