Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
സൗന്ദര്യം കുറക്കുന്നുണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് ആദിത്യൻ പറഞ്ഞ് തുടങ്ങി.
"ഉണ്ടാവുമായിരിക്കും, ഇവിടെ ഒരു നല്ല മുടി വെട്ടുന്ന സലൂൺ ഉണ്ട്", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"അറിയാം, സോഫിയ എന്നോട് പറഞ്ഞിരുന്നു നാളെ എനിക്ക് അവിടെ മുടി വെട്ടാൻ ഉള്ള സമയം സമയക്രമത്തിൽ ഉൾക്കൊള്ളിച്ചിട്ട് ഉണ്ട്", ആദിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "നിന്റെ മുടി ഇവിടത്തെ സലൂണിൽ നിന്നാണോ വെട്ടിയത്?".
"അതെ, ഞാൻ ബോട്ട് ജെട്ടിയിൽ നിന്ന് വെള്ളത്തിലേക്ക് മറിഞ്ഞ് വീഴുന്നതിന്റെ ഇരുപത് മിനിട്ടുകൾക്ക് മുൻപ്", ആദിത്യൻ കണ്ണുരുട്ടി കൊണ്ട് മറുപടി പറഞ്ഞു.
"നിന്നെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. നമ്മൾ മാളുകളിൽ ഒക്കെ പോകുമ്പോൾ അപൂർവമായി കാണുന്ന ചില ചുള്ളൻ ചെക്കന്മാരെ പോലെ", ആദിയ പതുക്കെ പറഞ്ഞു. "നീ വെള്ളത്തിൽ വീണ് നനയുന്നതിന് മുൻപ് വരെ".
"നന്ദി, നിങ്ങളെ രസിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമേയുള്ളൂ",
ആദിത്യൻ പറഞ്ഞു.
ഗ്ലാസ്സ് വാതിലിൽ ഒരു മുട്ട് കേട്ട് ആദിത്യൻ എഴുന്നേറ്റ് അങ്ങോട്ട് നോക്കിയപ്പോൾ പ്രിയ അകത്തേക്ക് കയറി വന്നു.
"നിങ്ങളുടെ കൂടിക്കാഴ്ച്ച തടസ്സപ്പെടുത്തിയതിന് ക്ഷെമിക്കണം. പത്ത് മിനിറ്റിന്റെ ഉള്ളിൽ ഭക്ഷണം വിളമ്പും. നിങ്ങളെ മുൻകൂട്ടി അറിയിക്കാം എന്ന് വിജാരിച്ച് വന്നതാ", പ്രിയ പറഞ്ഞു.
"കുഴപ്പമില്ല പ്രിയ, ഞങ്ങൾ സംസാരിച്ച് കഴിഞ്ഞു", ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഞാൻ എന്നാൽ ഇറങ്ങട്ടെ", ആദിയ എഴുനേറ്റ് കൊണ്ട് പറഞ്ഞു. "എല്ലാം തുറന്ന് സംസാരിച്ചതിന് നന്ദി, ആദിത്യ".
"ഭക്ഷണത്തിന് കാണാം".
"സംസാരിച്ചോ, എങ്ങനെ ഉണ്ടായിരുന്നു?", ആദിയ ബാൽക്കണിയിലൂടെ നടന്ന് അവളുടെ മുറിയിൽ കയറുന്നത് വരെ കാത്ത് നിന്നതിന് ശേഷം പ്രിയ ആദിത്യനോട്
💬 Comments
View all comments