Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
ചികത്സക്കായി സഹായിക്കാൻ തയ്യാറാണെന്നും അറിയിച്ചിട്ട് ഉണ്ട്. ആദിയ ഒരു ചാരിറ്റി ഫൗണ്ടേഷൻ ഉണ്ടാക്കി അതിലൂടെ ആയിരിക്കും സഹായിക്കുക എന്നും അറിയിച്ചിട്ട് ഉണ്ട്. എന്തായാലും റോസ്മേരി ഇത് കേട്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞ് പോയി", പ്രിയ ഒരു ഗദ്ഗദത്തോടെ പറഞ്ഞു. "അവൾ ആദിയയെ കാണാൻ വാശി പിടിക്കുന്നുണ്ട്. അവൾ സന്തോഷത്തോടെ നമ്മൾ കൊടുത്ത ഉടമ്പടിയിൽ ഒപ്പ് വച്ചു. സോഫിയ നാളെ റോസ്മേരിയെ വിളിച്ച് ആദിയയോട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കും".
"അപ്പോൾ, നമുക്ക് ജോളിയെ സഹായിക്കാൻ പറ്റും, നമ്മൾ സരിതയെയും റോസ്മേരിയെയും സഹായിച്ചു. അപ്പോൾ ഇനി ആകെ അരവിന്ധും നയനും മാത്രമേ പ്രേശ്നമായി ബാക്കി ഉള്ളു", ആദിത്യൻ പ്രിയയോട് ചോദിച്ചു.
"കുറെ ഒക്കെ", പ്രിയ തല ആട്ടിക്കൊണ്ട് പറഞ്ഞു.
"എല്ലാ കാര്യങ്ങളും വളരെ പെട്ടെന്ന് ചെയ്ത് തീർത്തല്ലോ, പ്രിയ?", ആദിത്യൻ പ്രെശംസിച്ച് കൊണ്ട് പറഞ്ഞു.
"നമുക്ക് പ്രതികരിക്കാനുള്ള ആയുദ്ധം കിട്ടിയപ്പോൾ സമയം പാഴാക്കാതെ അതൊരു പ്രേശ്നമാകുന്നതിന് മുൻപ് നമ്മൾ പ്രവൃത്തിച്ചു", പ്രിയ സ്വാഭാവികമായി പറഞ്ഞു.
"ശെരിയാണ്, പക്ഷെ ഇതെല്ലം എന്നെ ശെരിക്കും സഹായിക്കുന്നുണ്ട്", മറ്റൊരാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയുന്നതിലും അവരെ കൈക്കൂലി കൊടുത്ത് ഒതുക്കുന്നതിലും ആദിത്യന് വിഷമം ഉണ്ടെങ്കിൽപ്പോലും അവന് ഇപ്പോൾ കുറച്ച് ആശ്വാസം തോന്നി. കുറച്ച് കൂടി സുരഷിതൻ ആയ പോലെ, ശരീരത്തിൽ നിന്ന് ഒരു ഭാരം ഇറക്കി വച്ചത് പോലെ.
"എന്തായാലും, താങ്കൾ ഭക്ഷണം കഴിക്കാൻ പോകുന്നതിന് വേണ്ടി ഉടുപ്പ് മാറിയിട്ട് വാ", അവൾ പറഞ്ഞു.
"എനിയും ഉടുപ്പ് മാറണോ?".
"വൃത്തിയായി ആളുകളുടെ മുൻപിൽ പോകുന്നതിൽ എന്തെങ്കിലും വിരോധം ഉണ്ടോ, ആദിത്യ?", പ്രിയ ചിരിച്ച് കൊണ്ട്
💬 Comments
View all comments