Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
കൊണ്ട് പറഞ്ഞു. "അവളെ പിരിച്ച് വിടുന്നതിന്റെ രണ്ട് ദിവസം മുൻപേ നമ്മൾ നടത്തുന്ന ഏതെങ്കിലും ചാരിറ്റി ഫൗണ്ടേഷനിൽ അവളെ നല്ലൊരു സ്ഥാനത്തേക്ക് നിയമിച്ചതായി കമ്പനി പേപ്പറുകൾ ശെരിയാക്കും. അതിന് ശേഷം മയക്ക് മരുന്നിന്ന് അടിമയായവരെ പുനരുദ്ധരിപ്പിക്കുന്നതിന് വേണ്ടി ഈ ഫൗണ്ടേഷനിൽ ഒരു ചാരിറ്റി ഫണ്ട്റെയിസർ നടത്താൻ ഇരിക്കുമ്പോൾ ആണ് ഈ കാര്യങ്ങൾ വെളിയിൽ വന്നത് എന്ന് പറയും. അതോടെ ആ ചാരിറ്റി ഓർഗനൈസേഷനിൽ ഫണ്ടുകൾ വന്ന് നിറയും. ഇത് ബാലൻസ് ഷീറ്റിൽ കാണിക്കാൻ പറ്റില്ല എങ്കിലും മുടക്കിയതിന്റെ ഇരട്ടിയെങ്കിലും നല്ല കാര്യത്തിന് വേണ്ടി ചിലവഴിക്കാൻ കിട്ടും".
ആദിത്യൻ പ്രിയയെ ഒരു ബഹുമാനത്തോടെ നോക്കി കൊണ്ട് പറഞ്ഞ് തുടങ്ങി.
"അപ്പോൾ റോസ്മേരിയുടെ കാര്യം?. എന്റെ അടുത്ത് നവ്യ എന്ന് പേര് പറഞ്ഞവൾ", ആദിത്യൻ ചോദിച്ചു.
"അവളുടെ കുട്ടിക്ക് സിസ്റ്റിക് ഫൈബ്രോസിസ് എന്ന അസുഗം ആണ്. നമുക്ക് അവളുടെ കുഞ്ഞിന് നല്ല ചികിത്സ നൽകാൻ പറ്റും കൂടാതെ അവൾക്ക് സാമ്പത്തിക സഹായങ്ങളും നൽകാൻ പറ്റും", പ്രിയ പറഞ്ഞു.
"ആ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി എങ്ങനെ ആണ്?".
"അസുഖം?, എനിക്ക് അറിയില്ല", പ്രിയ പറഞ്ഞു. "താങ്കൾക്ക് വേണമെങ്കിൽ ഞാൻ അതിനെ കുറിച്ച് ഉള്ള വിവരങ്ങൾ തിരക്കി അറിയിക്കാം. ശെരിക്ക് പറഞ്ഞാൽ താങ്കൾ അത് അറിയണ്ട ആവശ്യം ഇല്ല. താങ്കളുടെ തല നിറക്കാൻ ഇതിനേക്കാൾ അത്യാവശ്യമായ പല കാര്യങ്ങൾ വേറെ ഉണ്ട്".
"ശെരി, അപ്പോൾ നമ്മൾ അവളെ സഹായിക്കാൻ എന്തെങ്കിലും ചെയ്തോ?", ആദിത്യൻ പ്രതീക്ഷയോടെ ചോദിച്ചു.
"ആദിയക്ക് വലിയ ഒരു കുടുംബ സ്വത്ത് ലഭിച്ചിട്ട് ഉണ്ട് എന്ന് റോസ്മേരിയെ അറിയിച്ചിട്ട് ഉണ്ട്. അവളുടെ കുഞ്ഞിന്റെ
💬 Comments
View all comments