Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
നോക്കി ആദിത്യൻ പുക വലിക്കാൻ പുറത്തേക്ക് ഇറങ്ങി. കുറച്ച് മിനിറ്റുകൾക്ക് ശേഷം അവൾ ബാത്റൂമിൽ നിന്ന് തിരിച്ച് വരുന്നത് ആദിത്യൻ കണ്ടു.
"ആദിര, എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്", കൈയിൽ പുകഞ്ഞ് കൊണ്ട് ഇരുന്ന സിഗരറ്റ് മേശയുടെ മുകളിൽ ഉള്ള ആഷ്ട്രേയിൽ കുത്തി കെടുത്തി കൊണ്ട് ആദിത്യൻ പറഞ്ഞു.
"പറയൂ".
ആദിത്യൻ ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് പൂളിന്റെ സൈഡിലൂടെ നടന്നു. ആദിരയും അവന്റെ ഒപ്പം നടന്നു.
"എന്താ കാര്യം?", നടക്കുന്നതിന്റെ ഇടയിൽ ആദിര ചോദിച്ചു.
"ആദിര, നമുക്ക് ഇതുവരെ ശെരിക്കും പരിചയപ്പെടാനുള്ള സമയം കിട്ടിയിട്ടില്ല", ആദിത്യൻ പതിയെ പറഞ്ഞ് തുടങ്ങി. "പെട്ടെന്നുള്ള ഈ മാറ്റങ്ങൾ നിനക്ക് ഒരു അടികിട്ടിയത് പോലെ ആയിരിക്കും എന്ന് എനിക്ക് അറിയാം. നീ ഇതിനെ കുറിച്ചെല്ലാം എന്ത് തീരുമാനിച്ചു?".
ആദിര കണ്ണ് കൂർപ്പിച്ച് പുറകിലുള്ള പ്രധാന വീട്ടിലേക്ക് സൂക്ഷിച്ച് നോക്കി എന്നിട്ട് തിരിഞ്ഞ് ആദിത്യന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. "ഞാൻ ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല".
"ശെരിയാണ്, ഇത് എല്ലാം ശെരിക്കും വിചിത്രമായ അനുഭവങ്ങൾ ആണ്".
"അതല്ല, ഞാൻ ഇവിടെ നിക്കണോ വേണ്ടയോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല", ആദിര ഒരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞു.
"ഓഹ്", ആദിത്യനും അതേപോലെ ആണ് എന്ന് പറയാൻ പോവുക ആയിരുന്നു പക്ഷെ അവൻ ഒന്ന് നിർത്ത് താൻ ഇവിടെ തുടരാൻ തീരുമാനിച്ചതിനെ കുറിച്ച് ആലോജിച്ചു. തന്റെ മേലുള്ള പതിനായിരക്കണക്കിന് ആളുകളുടെ ഉത്തരവാദിത്തം വളരെ വലുതാണ്. ജെയിലിൽ അടച്ചത് പോലെ തോനുന്നുണ്ടെങ്കിലും അവൻ സാധാരണ ചെയ്യാറുള്ളത് പോലെ ചെയ്യാൻ തീരുമാനിച്ചു. ഉത്തരവാദിത്തം ഏറ്റെടുത്ത് തന്റെ കഴിവിന്റെ
💬 Comments
View all comments