Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
പരമാവതി നന്നായി ചെയ്യുക.
ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്ത് പറയാൻ തുടങ്ങിയ കാര്യത്തിലേക്ക് തിരിച്ച് വന്നു. "ആദിര, നമ്മൾ ഇതിന് മുൻപ് കണ്ടിട്ട് ഉണ്ട് എന്നത് നിനക്ക് ഓർമ്മ ഉണ്ടായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു".
"നമ്മൾ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തോനുന്നില്ല", അവൾ തല ഇല്ല എന്ന രീതിയിൽ ആട്ടികൊണ്ട് പറഞ്ഞു. അപ്പോൾ അവളുടെ നീണ്ട മുടിഇഴകൾ അവളുടെ മുഖത്തേക്ക് വീണ് കടലിൽ നിന്ന് വരുന്ന കാറ്റിൽ ആടിക്കളിക്കുക ആയിരുന്നു.
"ഞാൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഗോവയിൽ ഒരു വേനൽ അവധിക്ക് ഒരു സ്ട്രിപ്പ് ക്ലബ്ബിൽ പോയി", ആദിത്യൻ പതുക്കെ പറഞ്ഞ് തുടങ്ങി.
അവളൊന്നും പറയാതെ കടലിനോട് അഭിമുഖമായി പണിത ഇൻഫിനിറ്റി പൂളിന്റെ സൈഡിലുള്ള റയിലിങ്ങിൽ പിടിച്ച് കടലിലേക്ക് നോക്കി നിന്നു.
"ഞാനും എന്റെ രണ്ട് കൂട്ടുകാരും ഉണ്ടായിരുന്നു. ഞാൻ നീ വേറെ ആരോ ആണെന്ന് വിജാരിച്ചു . . . .", അവൻ സംസാരം തുടർന്നു. അപ്പോൾ ആദിര ഒരു കൈ ഉയർത്തി അവനെ തടഞ്ഞു.
"ആദിത്യ, ഞാൻ ആ വർഷം എത്രപേരുടെ കൂടെ ഡാൻസ് ചെയ്തിട്ട് ഉണ്ട് എന്ന് നിനക്ക് അറിയാമോ?. ഞാൻ ഡാൻസ് ചെയുന്നത് നീ കണ്ടു എന്നാണോ പറഞ്ഞ് വരുന്നത്ത് എങ്കിൽ നീ വെറും വഴിപിഴച്ചവൻ ആണ്. എന്തായാലും ഞാൻ നിന്നെ ഒന്നും ഓർമിക്കുന്നില്ല", ആദിര ദേഷ്യത്തോടെ പറഞ്ഞു.
"നീ ഇതിനെ കുറിച്ച് അറിഞ്ഞിരിക്കണം എന്ന് ഞാൻ വിജാരിച്ചു, അത്രേ ഉള്ളു", ആദിത്യൻ പതുകെ വിഷമത്തോടെ പറഞ്ഞു.
"നീ അത് പറയേണ്ടിയിരുന്നില്ല", അവൾ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
💬 Comments
View all comments