Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
"ഞാൻ ഉദ്ദേശിച്ചത്, റെന്റിന്റെ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ സ്ഥലം അല്ലെ ടോക്കിയോ".
ഇത് കേട്ടപ്പോൾ പ്രിയയുടെ കണ്ണുകൾ തിളങ്ങി. അവൾ ഒന്ന് പുഞ്ചിരിച്ചു.
"നമുക്ക് ജപ്പാനിൽ ഒരു സ്ഥാപനം പോലും ഇല്ല. നമുക്ക് പ്രധാന കാര്യത്തിലേക്ക് തിരിച്ച് വരാം. മനു വർമ്മ ആദിരയെ പുറം ലോകത്തിന് എങ്ങനെയാണ് ചിത്രീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്?."
"അവളെ കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാൽ പുറംലോകം എങ്ങനെ കാണും എന്നാണോ?", പ്രിയ ചോദിച്ചു.
"അതെ".
"ശെരി കേട്ടോളു, നാല് വർഷത്തോളം അവൾ നിലവാരം ഇല്ലാത്ത പ്രേമ നോവലുകൾ എഴുതി അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് ജീവിച്ച് കൊണ്ട് ഇരുന്നത്. നോവലുകൾ എല്ലാം വേറെ ആളുകളെ കൊണ്ട് എഴുതിച്ചത് ആണ്. നോവലുകളുടെ പുറം ചട്ടയിൽ ഉള്ള പടങ്ങൾ അവളാണെന്ന് വേണമെങ്കിൽ പറയാം. അങ്ങനെ വരണം എന്ന രീതിയിൽ ഫോട്ടോ ഷൂട്ടുകളുടെ സഹായത്തോടെ എടുത്ത ഒരു ഫോട്ടോ", പ്രിയ പറഞ്ഞ് നിർത്തി.
'ശെരി, പിന്നെ എന്തൊക്കെ?", ആദിത്യൻ ചോദിച്ചു.
"കുറെ ബ്ലോഗുകൾ ഒന്നോ രണ്ടോ മാസങ്ങൾ ഓടിയതിന് ശേഷം നിർത്തി. അവളുടെ Facebook, Twitter, Google ഇങ്ങനെയുള്ള അക്കൗണ്ടുകൾ ഇവയെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങൾ ശേരിവയ്ക്കുന്ന രീതിയിൽ ഉണ്ടാക്കി".
ആദിത്യൻ ആ ഇരുട്ടിൽ ഇരുന്ന് കൊണ്ട് അവളോട് തുടരു എന്ന ഭാവത്തിൽ തല ആട്ടി.
"അവളുടെ കൂടെ സ്കൂളിൽ പോയവർ എല്ലാം അവളെക്കുറിച്ച് ഇന്റർനെറ്റിൽ നോക്കും. അതിൽ പറഞ്ഞിരിക്കുന്നത് അവൾ സ്കൂൾ കഴിഞ്ഞതോടെ ബോബെയിൽ ഉള്ള ഒരു ഒറ്റപ്പെട്ട സ്ഥലത്ത് പോയി എഴുത്ത് തുടങ്ങി ഏകാന്ത ജീവിതം നയിക്കുക ആയിരുന്നു എന്നാണ്."
"ആരെങ്കിലും അവൾ
💬 Comments
View all comments