Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
എന്നുള്ളതിന്റെ ഫോട്ടോകൾ നിരത്തി വച്ചിട്ട് ഉണ്ടായിരുന്നു. അവളെ പല ഇടങ്ങളിലും കൊണ്ടുപോയി അവളുടെ മയക്കത്തിൽ തന്നെ എടുത്തിരുന്ന മരത്തെ ചാരി നിൽക്കുന്നതും തോട്ടത്തിൽ കിടക്കുന്നതുമായ ഫോട്ടോകളും അതിന്റെ കൂടെ ഉണ്ടായിരുന്നു. ആ ഫോട്ടോകളുടെ അടുത്ത് ഒരു ലിസ്റ്റിൽ അവൾ ഇതുവരെ താമസിച്ച സ്ഥലങ്ങളുടെ മേൽവിലാസവും ഉണ്ടായിരുന്നു. അവളുടെ കുടുംബക്കാരുടെ വിലാസവും, അവളുടെ പാസ്സ്വേർഡുകളും, ബാങ്ക് അക്കൗണ്ടും, അവളുടെ വ്യക്തിപരമായ ജീവിതത്തെ കുറിച്ച് അവളെ ഭയപ്പെടുത്താൻ പറ്റുന്നത്ര വിവരങ്ങൾ ഉള്ള ഒരു ഫയലും അതിന്റെ കൂടെ ഉണ്ടായിരുന്നു."
"അപ്പോൾ അവളെയും അവളുടെ കുടുംബത്തെയും ഭീഷണിപ്പെടുത്തി?", ആദിത്യൻ മുരണ്ട് കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു. "ഇതെല്ലാം ആണോ എനിക്ക് കുടുംബ സ്വത്തായി ലഭിക്കുന്നത്".
പ്രിയ ഒന്ന് നെടുവീർപ്പെട്ടു കൊണ്ട് പറഞ്ഞ് തുടങ്ങി. "അവളെ പാതിരാത്രിയിൽ വിളിച്ച് എഴുനെല്പിച്ച് ഒരാൾ അവളോട് പറഞ്ഞു അടുത്ത പ്രാവശ്യം നിന്നെ എഴുനേൽപ്പിക്കുന്നത് റെയിഡിന് വരുന്ന ഒരു പോലീസ് കാരൻ ആവാം. അല്ലെങ്കിൽ നിന്നെ മയക്കി കിടത്തിയത് ഒരു റേപ്പിസ്റ്റോ ഒരു സീരിയൽ കൊലപാതകിയോ ആവാം. നിന്റെ സ്ഥാനത്ത് ഇത് സംഭവിക്കുന്നത് നിനക്ക് വളരെ വേണ്ടപ്പെട്ടവർക്കും ആകാം. ആർത്തി കാണിച്ചാൽ ആ ആർത്തിക്ക് അനുസരിച്ച് വലുപ്പമുള്ള വടിയും നിനക്ക് കിട്ടും എന്ന് അയാൾ പറഞ്ഞു. അഞ്ജലി ഇതെല്ലം കേട്ട് പേടിയോടെ അഞ്ചുലക്ഷം രൂപ വാങ്ങി കാര്യങ്ങൾ പറഞ്ഞ് ഒതുക്കി."
"ഇത് ബിസിനസ്സ് ചെയ്യുന്നതിന്റെ ഒരു വൃത്തികെട്ട മുഖമാണ്. എനിക്ക് ഇങ്ങനെ ബിസിനസ്സ് ചെയ്യുന്നത് ഇഷ്ടം അല്ല", ആദിത്യൻ അസ്വസ്ഥതയോടെ പറഞ്ഞു.
"പിന്നെ, ഒന്ന് വളര്, ആദിത്യ", അവനെ ഞെട്ടിച്ച് കൊണ്ട് പ്രിയ പെട്ടെന്ന് പറഞ്ഞു. "താങ്കൾ മത്സരിക്കാൻ
💬 Comments
View all comments