Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
കണ്ട് ആതിര പെട്ടെന്ന് അവനോട് ചോദിച്ചു.
"തന്നു", അല്പം നിമിഷം മൗനമായി ഇരുന്നതിന് ശേഷം ആദിത്യൻ പറഞ്ഞു. "നിന്റെ ജോലിയെ സംബന്ധിച്ച് പറയുകയാണെങ്കിൽ നീ വളരെ നന്നായി ആണ് ലാപ് ഡാൻസ് ചെയ്തിരുന്നത്".
"അത് പറഞ്ഞ് അറിയിക്കേണ്ട നല്ല സമയം ഇതല്ല", അവൾ വിഷമത്തോടെ പറഞ്ഞു.
"ശെരിയാ, എനിക്ക് അറിയാം", ആദിത്യൻ അംഗീകരിച്ചു. "ഇതെലാം ചിന്തിക്കുമ്പോൾ . . . . . അല്പം വികൃതം ആണ്".
"വികൃതം?".
"അതെ", ആദിത്യൻ തോൾ കൂച്ചി കൊണ്ട് പറഞ്ഞു.
"നീ എപ്പോഴാണ് സ്ട്രിപ്പ് ക്ലബ്ബിൽ വന്നത്?" ആദിര ചോദിച്ചു.
"മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു വേനൽ അവധിക്ക്. നമ്മൾ തമ്മിൽ ഉണ്ടായ സംഭാഷണത്തിന്റെ വിശദാംശങ്ങൾ വേണോ, നിനക്ക് എന്നെ ഓർമിച്ച് എടുക്കാൻ പൊറ്റുമോ എന്ന് നോക്കാം?", ആദിത്യൻ ഒരു അഭിപ്രായം എന്ന രീതിയിൽ പറഞ്ഞു.
"അത് ഓർമിക്കണോ വേണ്ടയോ എന്ന് എനിക്ക് ഇപ്പോഴും ഒരു ഉറപ്പില്ല."
"ശെരി, നിനക്ക് കൂടുതൽ അറിയണം എന്ന് തോന്നിയാൽ എന്നോട് ചോദിച്ചാൽ മതി. അത് നിന്നെ സഹായിക്കും എങ്കിൽ . . . നിനക്ക് എന്ത് വേണമെങ്കിലും", താൻ പറയുന്നത് അവൾ തെറ്റായ രീതിയിൽ എടുക്കുമോ എന്ന് പേടിച്ച് കൊണ്ട് ആദിത്യൻ നിർത്തി നിർത്തി പറഞ്ഞു.
"ഞാൻ ആലോജിച്ചിട്ട് പറയാം", ആദിര ഒന്ന് ചിന്തിച്ചതിന് ശേഷം പറഞ്ഞു.
"അപ്പോൾ നീ വളർന്നത് ഗോവയിലാണ്? അല്ലെ?", ആദിത്യൻ ആ സംസാരം മാറ്റാൻവേണ്ടി ചോദിച്ചു.
"അതെ".
"എങ്ങനെ ഉണ്ടായിരുന്നു?".
"ഗോവ?".
"അല്ല, നിന്റെ ചെറുപ്പം. ചെറുപ്പ കാലങ്ങൾ എങ്ങനെ ഉണ്ടായിരുന്നു", ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
"എന്റെ പത്താം വയസ്സിൽ അമ്മ മരിക്കുന്നത് വരെ എല്ലാം വളരെ നല്ലത് ആയിരുന്നു", ആദിര പറഞ്ഞു.
"എനിക്ക് അറിയില്ലായിരുന്നു", ആദിത്യൻ സങ്കടത്തോടെ പറഞ്ഞു.
"ഹാർട്ട് അറ്റാക്ക് ആയിരുന്നു വളരെ പെട്ടെന്ന് മരിക്കുകയും ചെയ്തു. അതിന്
💬 Comments
View all comments