Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
പറഞ്ഞു. "കേട്ടിട്ട് അതും ശെരിയാണെന്ന് തോനുന്നു."
"പിന്നെ ഹീലുള്ള ചെരിപ്പ് അണിഞ്ഞ് രാത്രി മുഴുവൻ ജോലിചെയ്യുന്നത് ശെരിക്കും എന്നെ തളർത്തി കളയും", ആദിര ചിരിച്ച് കൊണ്ട് പറഞ്ഞു. സംഭാഷണവിഷയം സ്ട്രിപ്പ് ക്ലബ്ബിനെ കുറിച്ച് ഉള്ളത് ആണെങ്കിലും ആദിര വളരെ തുറന്ന് ആണ് ഇപ്പോൾ സംസാരിക്കുന്നത് എന്ന് ആദിത്യൻ മനസ്സിലാക്കി.
"നീ എന്റെ അടുത്ത് തുറന്ന് സംസാരിച്ച് തുടങ്ങിയത്തിൽ വളരെ സന്തോഷം, ആദിര", ആദിത്യൻ പറഞ്ഞു. "നമ്മൾ ആദ്യം സംസാരിച്ചതിനെക്കാളും എന്തുകൊണ്ടും ഈ സംഭാഷണം നല്ല രീതിയിൽ പോകുന്നുണ്ട്".
"ശെരിയാണ്, നീയുമായുള്ള ആദ്യ കണ്ടുമുട്ടൽ വളരെ മോശമായി പോയി, ആദിത്യ", ആദിര പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "ആകെ വിരണ്ട്‍ വെള്ളത്തിൽ മറിഞ്ഞ് വീഴുക പിന്നെ എന്നെ നഗ്‌നയായി കണ്ടുവെന്ന് എന്നോട് തന്നെ പറയുക. നീ എപ്പോഴും പെൺകുട്ടികളോട് ഇങ്ങനെ ആണോ ഇടപഴകുക?".
"ശെരിയാണ്, പെൺകുട്ടികളോട് ഇടപഴകുന്ന കാര്യത്തിൽ ഞാൻ വളരെ മോശം ആണ്", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ശരിക്കും?".
"പെൺകുട്ടികളുടെ മുൻപിൽ സംസാരിക്കാൻ പോയാൽ ഞാൻ ആകെ തകർന്ന് തരിപ്പണമാകും", ആദിത്യൻ പറഞ്ഞു.
ആദിരയുടെ മുഖഭാവം ഗൗരവമുള്ളത് ആയി. അവൾ എന്തോ കാര്യമായി ആലോചിക്കുകയാണെന്ന് ആദിത്യന് മനസ്സിലായി അത് കൊണ്ട് അവൻ മിണ്ടാതെ ഇരുന്നു. അവൾക്ക് എന്താണ് പറയാനുള്ളത് എന്ന് അറിയാൻ അവൻ കാതോർത്ത് ഇരുന്നു.
"ആദിത്യ, ഞാൻ . . . .ഒന്നും ഇല്ല", ആദിര എന്തോ പറയാൻ വന്ന് ഇടക്ക് വച്ച് നിർത്തി.
"എന്തായാലും പറയൂ", ആദിത്യൻ അവളെ പ്രോത്സാഹിപ്പിച്ച് കൊണ്ട് പറഞ്ഞു.
"ഇല്ല, അത് കൊണ്ട് ഒരു കാര്യവും ഇല്ല", അവൾ തന്നെ പറയാൻ വന്നതിന് ഉത്തരവും കണ്ട് പിടിച്ചു.
"എനിക്കറിയാം ഇപ്പോൾ നിനക്ക് ഞാൻ ഒരു അപരിചിതൻ ആണ് എന്നാലും നിനക്ക് എന്നെ വിശ്വസിക്കാം. എന്റെ അടുത്ത് നിനക്ക് എന്ത് വേണമെങ്കിലും ചോദിക്കാം. നിനക്ക് എന്നോട് എന്തിനെയെങ്കിലും
💬 Comments
View all comments