Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
"താങ്കളുടെ അവസ്ഥ നാളെ ഇതിലും മോശമാകും എന്നാണ് തോന്നുന്നത്." പ്രിയ മുന്നറിയിപ്പ് നൽകി.
“നിങ്ങൾ ഇന്ന് നൽകുന്നത് മുഴുവൻ സന്തോഷ വാർത്ത ആണല്ലോ.” ആദിത്യൻ അത് പറഞ്ഞു കൊണ്ട് അവസാനം കഷ്ടപ്പെട്ട് എഴുനേറ്റ് ബാൽക്കണിയിലേക്ക് മാതാപിതാക്കളെ വിളിക്കാൻ പോയി.
അവർ കുറച്ച് സമയം ഫോണിലൂടെ സംസാരിച്ചു. ആദിത്യന്റെ മാതാപിതാക്കൾ അവനെ പിന്തുണയ്ക്കാൻ ശ്രമിക്കുക ആയിരുന്നു. അവൻ അവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചു. മാധ്യമങ്ങൾ അവരെ അന്വേഷിക്കുക ആണെന്ന് അവൻ അവർക്ക് മുന്നറിയിപ്പ് നൽകി. അവർ മൂന്ന് പേരും വളരെ നന്നായി സംസാരിച്ച് കൊണ്ട് ഇരുന്നു.
വിഷയം മാറ്റാൻ ശ്രമിച്ച് കൊണ്ട് ആദിത്യന്റെ അമ്മ പ്രിയയോട് സംസാരിച്ചതിനെ കുറിച്ചും അവൾ ശരിക്കും നല്ലൊരു കുട്ടിയാണെന്ന് തോനുന്നു എന്നും പറഞ്ഞു. ആദിത്യനെ കുറിച്ച് ധാരാളം നല്ല കാര്യങ്ങൾ പറഞ്ഞതിനെ കുറിച്ചും പറഞ്ഞു. അത് അവന് നല്ല രീതിയിൽ ഇപ്പോൾ നടക്കുന്ന പ്രേശ്നങ്ങളിൽ നിന്ന് ഒരു ആശ്വാസം നൽകി. കുറച്ച് ദിവസത്തിനുള്ളിൽ താൻ തിരിച്ചെത്തുമെന്ന് അവൻ അവരോട് പറഞ്ഞു. ഒരു ദിവസം അത്താഴത്തിന് പ്രിയയെ കൊണ്ട് വരാമെന്ന് ആദിത്യൻ അവർക്ക് വാക്ക് നൽകി.
വരാനിരിക്കുന്ന ശവസംസ്കാര ചടങ്ങുകൾ എ-ലിസ്റ്റ് അതിഥികൾ എന്നിവയെ കുറിച്ച് അവൻ വിശദീകരിച്ചു. ദ്വീപിലെ ജീവിതത്തിലെ എല്ലാ മികച്ച സുഖസൗകര്യങ്ങളെ കുറിച്ചും അവൻ പറഞ്ഞു. എല്ലായ്‌പ്പോഴും ഉള്ള ജോലി തിരക്കിനെ കുറിച്ച് അവൻ പറഞ്ഞപ്പോൾ കൂടുതൽ കഠിനാധ്വാനം ചെയ്യില്ലെന്ന് അവന് അവരോട് ഉറപ്പ് നൽകേണ്ടി വന്നു.
അവന് അവരോട് സംസാരിക്കാൻ തോനുന്ന ഏത് സമയത്തും അവരെ വിളിക്കാൻ അച്ഛൻ ഓർമ്മിപ്പിച്ച് കൊണ്ട് അവർ ആ സംഭാഷണം അവസാനിപ്പിച്ചു.
അവൻ അവരോട് സംസാരിച്ചിട്ട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞിരുന്നു. അവൻ ഓഫീസ് വിടുന്നതിന് മുമ്പ് അല്ലെങ്കിൽ രാജ്യം വിടുന്നതിന് മുമ്പ് ആണ് അവരോട് സംസാരിച്ചത്. അവർ ശാന്തമായി കാര്യങ്ങൾ നീക്കാൻ ശ്രമിക്കുക ആണെന്ന് അവന് അറിയാമായിരുന്നു. മാത്രമല്ല അവർ
💬 Comments
View all comments