Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
"പക്ഷെ നിങ്ങൾ വളരെ അടുത്ത് പെരുമാറിയിരുന്നു." ആദിത്യൻ അവളെ ഓർമ്മപ്പെടുത്തി.
"അത് ശെരിക്കും ഒരു അച്ഛനും മകളും തമ്മിൽ ഉള്ള ഒരു ബന്ധം അല്ലെങ്കിൽ അടുത്ത കൂട്ടുകാർ എന്ന പോലെ ആയിരുന്നു. ഞങ്ങൾ ശെരിക്കും തമ്മിൽ തമ്മിൽ മനസ്സിലാക്കി ഒരുപോലെ പ്രവർത്തിച്ചിരുന്നു." പ്രിയ വിഷമത്തോടെ പഴയ കാര്യങ്ങൾ ഓർത്ത് കൊണ്ട് പറഞ്ഞു.
"നീ അതെ പോലെ ഒരാളെ ആണ് എന്നിൽ നിന്ന് പ്രതീഷിച്ചത് അല്ലെ?." ആദിത്യൻ ചോദിച്ചു.
"കുറെ ഒക്കെ."
"നമുക്കും അതെ പോലെ മനസ്സിലാക്കി പെരുമാറാൻ പറ്റും."
"പക്ഷെ നമ്മൾ ഇങ്ങനെ അടുക്കും എന്ന് ഞാൻ വിചാരിച്ചില്ല." പ്രിയ പറഞ്ഞു.
"അത് ഒരു മോശം കാര്യം ഒന്നും അല്ലല്ലോ."
"ആയിരിക്കാം." പ്രിയ തോൾ കൂച്ചി കൊണ്ട് പറഞ്ഞു.
"കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമിച്ച ദിവസങ്ങൾ ആയിരുന്നു." ആദിത്യൻ പറഞ്ഞ് തുടങ്ങി. "ഞാൻ ഇത് നിന്നോട് മുൻപേ പറഞ്ഞതാണ്. നീ കൂടെ ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്യും എന്ന് എനിക്ക് ഒരു രൂപവും ഇല്ല. ഞാൻ ഇവിടെ വന്നതിന് ശേഷം എനിക്ക് സംഭവിച്ചിട്ടുള്ള ഏറ്റവും നല്ല കാര്യം നീ ആണ്."
ഇത് കേട്ടപ്പോൾ അവൾ കുലുങ്ങി ചിരിക്കുന്നത് ആദിത്യൻ അറിഞ്ഞു. അവനെ ഒന്നുകൂടി ഇറുക്കി കെട്ടിപ്പിടിച്ച് കൊണ്ട് അവൾ ഒരു ദീർഘ നിശ്വാസം വിട്ടു.
"എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനം ഉണ്ട് ആദിത്യ." പ്രിയ ചെറുതായി ചിരിച്ച് കൊണ്ട് പറഞ്ഞു. "നമുക്ക് പോകാൻ സമയം ആയി. കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്." അവൾ കെട്ടിപ്പിടിച്ചിരുന്ന കൈകൾ മാറ്റി അവന്റെ പുറത്ത് പിടിച്ച് മുൻപിലേക്ക് നീക്കി ഇരുത്തൻ ശ്രേമിച്ചപ്പോൾ ആദിത്യൻ പറഞ്ഞു.
"എഴുനേൽക്കുന്നതിന് മുൻപ് ഒരു കാര്യം കൂടി ചോദിക്കാൻ ഉണ്ട്."
"എന്താ?."
"നീ ഇങ്ങനെ എനിയും ചെയ്ത് തരുമോ?." ആദിത്യൻ അവളുടെ മുഖത്തേക്ക് തല ചെരിച്ച്
💬 Comments
View all comments