Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
സംസാരിച്ചു. അവർ അവനോട് മനു വർമ്മയെ കുറിച്ചും അവന്റെ ഭാവി പരിപാടികളെ കുറിച്ചും ചോദിച്ചപ്പോൾ അവൻ അതിൽ നിന്ന് എല്ലാം ഒഴിഞ്ഞ് മാറി.
പ്രിയ അവന്റെ കൂടെ തന്നെ നടന്ന് പ്രേശസ്തരായ അഥിതികളിൽ നിന്ന് ആദിത്യനെ അകറ്റി നിർത്തി. അവനെ കൂടുതലും ബിസിനസ്സ് അതിഥികളുടെ അടുത്തേക്കാണ് പ്രിയ കൊണ്ട് പോയത്. ആദിത്യൻ അങ്ങനെ ഉള്ളവരുടെ കൂടെ നല്ല രീതിയിൽ ഇടപഴകുന്നത് കണ്ട് കൊണ്ടാണ് പ്രിയ അങ്ങനെ ചെയ്തത്. ജേക്കബും സോഫിയയും ആദിരയെയും ആദിയയെയും അഭിനേതാക്കളുടെയും പാട്ടുകാരുടെയും മോഡലുകളുടെയും അടുത്തേക്ക് ആണ് കൊണ്ട് പോയത്.
ആദിത്യൻ അവസാനം പീറ്ററിനെയും ലക്ഷ്മിയെയും കണ്ട് കുറച്ച് സമയം സംസാരിച്ച് ഇരുന്നു. പിന്നീട് ശെരിക്കും പരിജയപ്പെടാം എന്ന ഉറപ്പിന്മേൽ അവർ കൈ കൊടുത്ത് പിരിഞ്ഞു.
അപ്പോഴേക്കും എൽദോ അവിടെ വന്ന് എല്ലാവരെയും ശവ സംസ്കാര ചടങ്ങിലേക്ക് ക്ഷേണിച്ചു. അവർ എല്ലാവരും നടപ്പാതയിലൂടെ നടന്ന് മനു വർമ്മ തന്റെ അന്ധ്യ വിശ്രമത്തിനായി തിരഞ്ഞെടുത്ത സ്ഥലത്തേക്ക് പോയി. അവർ അവിടെ എത്തിയപ്പോൾ പ്രിയ ആദിത്യന്റെ കൈ അവളുടെ കൈയ്യിലെടുത്ത് ഒരു ധൈര്യത്തിനായി അമർത്തി പിടിച്ചു.
"നീ ഓക്കേ അല്ലെ?." ആദിത്യൻ അവളോട് ചോദിച്ചു.
"അല്ല, എന്നാലും കുഴപ്പമില്ല." അവൾ പറഞ്ഞു. അവന്റെ മുഖത്തേക്ക് നോക്കി സങ്കടത്തോടെ ഒരു പുഞ്ചിരി നൽകി.
അവിടെ ആർക്കും പ്രത്യേക ഇരിപ്പിടങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ല. മനു വർമ്മയുടെ ശരീരത്തിന് ചുറ്റും ഒരു അർദ്ധ വൃത്താകൃതിയിൽ ആണ് കസേരകൾ ഇട്ടിരുന്നത്. ഒരു മേശയുടെ മുകളിൽ പൂക്കളാൽ അലങ്കരിച്ച് ഒരു ശവപ്പെട്ടിയിൽ ആണ് മനു വർമ്മയുടെ ശരീരം വച്ചിരുന്നത്. ഒരു ചെറിയ സ്റ്റേജ് അതിന്റെ രണ്ട് വശങ്ങളിലും ആയി ഒരുക്കിയിരുന്നു. ആ സ്റ്റേജുകളിൽ പല തരത്തിലുള്ള വാദ്യോപകരണങ്ങൾ നിരത്തി വച്ചിരുന്നു. പ്രിയ ആദിത്യന്റെ അടുത്ത് നിന്ന് മാറി കസേരകളുടെ രണ്ടാമത്തെ നിരയിൽ അവളുടെ സഹപ്രവർത്തകരുടെ അടുത്ത് പോയി ഇരുന്നു. ആദിത്യൻ
💬 Comments
View all comments