Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
എല്ലാവരും അവരുടെ ചുറ്റും കൂടി. ശവക്കല്ലറയുടെ അകത്ത് നിരത്തിയിരുന്ന പൂവുകളുടെ മുകളിലേക്ക് ആ ശവപ്പെട്ടി സൂക്ഷിച്ച് ഇറക്കി വച്ചു. എല്ലാവരും അതിലേക്ക് പൂക്കൾ വിതറി. കരിങ്കൽ പാളി കൊണ്ട് ആ ശവക്കല്ലറ അടച്ചതിന് ശേഷം അവർ അതിന്റെ മുകളിലും പൂവുകൾ വിതറി.
എൽദോ എല്ലാവരോടും നന്ദി പറഞ്ഞതിന് ശേഷം പ്രദാന കെട്ടിടത്തിലേക്ക് പാനീയങ്ങൾ കുടിക്കുന്നതിന് വേണ്ടി ക്ഷേണിച്ചു. ആദിത്യൻ ആവശ്യപ്പെട്ടത് പോലെ എല്ലാവർക്കും അവിടെ വച്ച് മനു വർമ്മയുടെ നല്ലതും മോശവും ആയ കഥകൾ പറയാം എന്നും പറഞ്ഞു.
ദ്വീപിലെ സ്റ്റാഫുകൾ ആണ് ആദ്യം അവിടെ നിന്ന് പോയത്. അവരുടെ പുറകെ അതിഥികൾ ഓരോരുത്തരായി അവിടെ നിന്ന് പോയി. ആദിയയും ആദിരയും പോകാൻ വേണ്ടി എഴുനേറ്റു പക്ഷെ ആദിത്യൻ കുറച്ച് സമയം കൂടി അവന് അവിടെ ഇരിക്കണം എന്ന് പറഞ്ഞു. അതിഥികളെ കൂടുതൽ സമയം കാത്തിരിപ്പിക്കുന്നത് ശെരിയല്ല എന്ന് പറഞ്ഞ് കൊണ്ട് അവർ ആദിത്യനെയും അവരുടെ കൂടെ കൂട്ടി.
തിരിച്ച് പ്രധാന കെട്ടിടത്തിലേക്ക് പോകുമ്പോൾ ദ്വീപിലെ സ്റ്റാഫുകൾ ആദിത്യന്റെ പ്രസംഗത്തെ പ്രശംസിച്ചു. അത്രയും പേരുടെ മുൻപിൽ നിന്ന് പ്രസംഗിച്ച ആദിത്യന്റെ ധൈര്യത്തെ അവർ പ്രശംസിച്ചു. ആദിത്യൻ പ്രസംഗിക്കുമ്പോൾ അവർക്ക് അവനിൽ മനു വർമ്മയെ കാണാൻ കഴിഞ്ഞു എന്നും പറഞ്ഞു. അവർ അങ്ങനെ പറഞ്ഞത് ആദിത്യനെ ശെരിക്കും അതിശയിപ്പിച്ചു.
പ്രധാന കെട്ടിടത്തിൽ ഏത്തിയപ്പോൾ അവിടെ ഉള്ള മിക്കവരും ആദിത്യന്റെ പ്രസംഗത്തെ പ്രശംസിച്ചു. നല്ല പ്രസംഗം, വികാരാധീനമായിരുന്നു, മനു വർമ്മയെ ഓർമിപ്പിച്ചു എങ്ങനെ എല്ലാം ഓരോരുത്തരായി അവനോട് പറയാൻ തുടങ്ങി. പിന്നെ അഥിതികൾ അവരോടെല്ലാം യാത്ര പറഞ്ഞ് അവിടെ നിന്ന് തിരിച്ച് ബോട്ടിലും ഹെലികോപ്റ്ററിലും കയറി അവരവരുടെ വീടുകളിലേക്ക് പോയി.
അവരെ എല്ലാം യാത്ര അയച്ച് തിരിച്ച് വന്നപ്പോഴേക്കും ആദിത്യൻ ശെരിക്കും അവശൻ ആയിരുന്നു. അവൻ സ്യൂട്ടിലേക്ക് തിരിച്ച് പോയി ജാക്കറ്റ് അഴിച്ച് വച്ച് ബാൽക്കണിയിലേക്ക്
💬 Comments
View all comments