Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
പോയി ഇരുന്ന് ഒരു സിഗററ്റ് കത്തിച്ച് സമാധാനത്തോടെ വലിച്ച് കൊണ്ട് ഇരുന്നു.
അവനെ തിരഞ്ഞ് കുറച്ച് സമയത്തിന് ശേഷം പ്രിയ അവിടേക്ക് വന്നു.
"നീ ഓക്കേ അല്ലെ?." ആദിത്യൻ അവളോട് ചോദിച്ചു. അവൻ അഥിതികളെ സൽകരിക്കുന്നതിന്റെ തിരക്കിലായത് കാരണം അവളോട് കൂടുതൽ സംസാരിക്കാൻ പറ്റിയിരുന്നില്ല.
"നിന്റെ പ്രസംഗം വളരെ നല്ലതായിരുന്നു." അവൾ പറഞ്ഞു. പുറകിൽ നിന്ന് കസേരയിൽ ഇരിക്കുന്ന അവന്റെ തോളിലേക്ക് താടി ചാരി അവന്റെ കഴുത്തിലൂടെ കെട്ടിപ്പിടിച്ച് അവന്റെ കവിളിൽ വീണ്ടും ഒരു ചുംബനം അവൾ നൽകി.
"ഇന്ന് രാവിലെ താടി ശെരിയാക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് പ്രസംഗത്തെ കുറിച്ച് ഇങ്ങനെ ഒരു ആശയം തോന്നിയത്. അതിന്റെ ഭൂരിഭാഗവും നിന്റെ ആശയം തന്നെ ആയിരുന്നു."
അവൾ അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്ത് കൊണ്ട് പറഞ്ഞു. "നീ എന്റെ ആശയങ്ങൾ മുഴുവൻ മാറ്റി എഴുതി അത് കൊണ്ട് എന്നെ വെറുതെ പൊക്കി പറയണ്ട."
"ഇനി ആരൊക്കെ പോകാൻ ബാക്കി ഉണ്ട്?." ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
"അധികം പേരൊന്നും ബാക്കിയില്ല." പ്രിയ നീരസത്തോടെ പറഞ്ഞു. "സ്റ്റിങ്ങും നീൽ ഫിന്നും ഇവിടെ തന്നെ ഇപ്പോഴും ഉണ്ട്. കുറച്ച് കഴിഞ്ഞ് പാടുന്നത്തിനെ കുറിച്ച് അവർ സംസാരിച്ച് കൊണ്ട് ഇരിക്കുകയാണ്. ജോണി ഡെപ്പ് രാത്രി ഇവിടെ തങ്ങുന്നുണ്ട്. ചാർലീസ് തെറോണും ക്രിസ്‌റ്റി ടർലിംഗ്ടണും ഇവിടെ ആണ് ഇന്ന് ചിലവഴിക്കുന്നത്. ബാക്കിയുള്ളവൾ കുറച്ച് മണിക്കൂറുകൾക് ഉള്ളിൽ തിരിച്ച് പോകും. കുറെ ഫോൺ കോളുകൾക്ക് മറുപടി നൽകാൻ ഉണ്ട്."
"മൈക്ക് മയേഴ്സിനെ എനിക്ക് കാണാൻ പറ്റിയില്ല. എങ്ങനെ നല്ലരീതിയിൽ എല്ലാവരോടും പെരുമാറാം എന്നതിനെ കുറിച്ച് എനിക്ക് അദ്ദേഹത്തിന്റെ ഉപദേശം തേടാൻ ആഗ്രഹം ഉണ്ടായിരുന്നു." ആദിത്യൻ പറഞ്ഞു.
"നീ ആൾക്കാരോട് നന്നായി തന്നെ ആണ് പെരുമാറുന്നത് ആദിത്യ." പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ആരൊക്കെ ആണ് ഫോൺ വിളിച്ചത്?."
"കുറെ
💬 Comments
View all comments