Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
പേർ വിളിച്ചിട്ട് ഉണ്ട്. മനു വർമ്മയുടെ കുറെ കൂട്ടുകാരും കൂടെ ബിസിനസ്സ് ചെയ്യുന്നവരും അതിൽ പെടും. കുറെ പാർട്ടി പ്രവർത്തകർ അവരുടെ ആവശ്യങ്ങൾക്ക് പണം ലഭിക്കാൻ വേണ്ടി വിളിച്ചു എന്ന് വരുത്തി. പത്രക്കാർ ഇന്റർവ്യൂ ലഭിക്കാൻ വേണ്ടി വിളിച്ചു അങ്ങനെ കുറെ പേർ. ലക്ഷ്മി എന്തായാലും നിനക്ക് തിരിച്ച് വിളിക്കേണ്ടവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അത് ശെരിയാവും."
"നിങ്ങൾക്ക് പണി ഒഴിഞ്ഞ നേരം ഇല്ലല്ലോ?." ആദിത്യൻ ചോദിച്ചു.
പ്രിയ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു. "നമ്മൾ വീണ്ടും ആ സംസാരത്തിലേക്ക് തിരിച്ച് പോകുവാണോ?."
"അല്ല." ആദിത്യൻ സിഗററ്റ് കുത്തി കെടുത്തി കൊണ്ട് പറഞ്ഞു. അവൻ എഴുനേറ്റ് അവളുടെ നേരെ തിരിഞ്ഞ് നിന്ന് കൊണ്ട് ചോദിച്ചു. "എന്നെ ഇപ്പോൾ കാണാൻ എങ്ങനെ ഉണ്ട്?."
"ഉയരമുള്ള ഇരുണ്ട സുന്ദരൻ" അവൾ ഒന്ന് പുഞ്ചിരിച്ച് തല ചെരിച്ച് അവനെ നോക്കി കൊണ്ട് പറഞ്ഞു. "ആദിയയെ കൊണ്ട് നിന്റെ ഫോട്ടോ എടുപ്പിക്കണം. നിന്നെ ഇങ്ങനെ കാണാൻ നല്ല ഭംഗി ഉണ്ട്."
"എനിക്ക് ഫോട്ടോ എടുക്കുന്നത് അത്രക്ക് ഇഷ്ടമല്ല. അത് എടുക്കുന്നത് ആദിയ ആണെങ്കിൽ പോലും." ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
"രണ്ട് പെഗ്ഗടിച്ചാൽ പിന്നെ ഒരു പ്രേശ്നവും ഉണ്ടാവില്ല." പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
"വ്യായാമം ചെയ്യുന്നത് കൊണ്ട് എനിക്ക് പെഗ്ഗടിക്കാൻ പാടില്ലല്ലോ."
"ഇന്നത്തെ ദിവസം പെഗ്ഗടിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല." പ്രിയ ഒരു വിഷാദ ചിരിയോടെ പറഞ്ഞു.
പാർട്ടിയിലേക്ക് തിരിച്ച് പോകാനുള്ള സമയമായി എന്ന് ആദിത്യൻ പ്രിയയോട് പറഞ്ഞു. അവൾ അവനെ പിടിച്ച് നിർത്തി കൊണ്ട് കവിളിൽ ഉള്ള അവളുടെ ലിപ്സ്റ്റിക്ക് തുടച്ച് കൊടുത്തു. അവൾ അവന്റെ മുഖത്തിന്റെ തൊട്ടടുത്ത് നിന്നാണ് അങ്ങനെ ചെയ്തത്. അവൾ മുഖം ഒരുവശത്തേക്ക് ചെരിച്ച് ചുണ്ടുകൾ കുറച്ച് കൂർപ്പിച്ച് പിടിച്ചാണ് നിന്നിരുന്നത്. അവളുടെ കൈ അവന്റെ
💬 Comments
View all comments